അമ്പമ്പോ!!! എന്താ രുചി…ഇത്രയും ടേസ്റ്റിൽ ഇതുപോലെ ഒരു പുട്ട് ആരും കഴിച്ചിട്ടുണ്ടാവില്ല. ഇന്നു തന്നെ തയ്യാറാക്കി നോക്കൂ. | Easy Breakfast Recipe

ഒരുപാട് നിറത്തിലുള്ള പുട്ട് നാം കണ്ടിട്ടുണ്ട്. ചില പുട്ടുകളിൽ നിറം ഉണ്ടാക്കാൻ പലതരത്തിലുള്ള പൊടികളും ചേർക്കുന്നുണ്ട്. എന്നാൽ യാതൊരു തരത്തിലുള്ള മായവും ചേർക്കാതെ വളരെയധികം ഹെൽത്തി ആയ ഒരു പുട്ട് തയ്യാറാക്കാം. ഇത് എങ്ങനെയാണ്‌ ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു വലിയ ബീറ്റ്റൂട്ട് ചെയ്തു മിക്സിയുടെ നല്ലത് പോലെ അരച്ചെടുക്കുക. ഒട്ടും തന്നെ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.

   

അതിനുശേഷം പുട്ടുപൊടിയെടുത്ത് അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് പുട്ടിനു പൊടി നനയ്ക്കുക. അതിനുശേഷം അരച്ചു വച്ചിരിക്കുന്ന ബീറ്റ്റൂട്ട് ഇതിലേക്ക് ചേർത്ത് കൊടുക്കുക. അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു 10 മിനിറ്റ് അടച്ച് മാറ്റിവെക്കുക. ഇത് പുട്ട് പെട്ടെന്ന് സോഫ്റ്റ് ആയി കിട്ടാൻ സഹായിക്കും. അതിനുശേഷം അതിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക.

ഇത് ആവശ്യമെങ്കിൽ മാത്രം ചേർത്തു കൊടുത്താൽ മതി. അടുത്തതായി പുട്ട് തയ്യാറാക്കാൻ ആവശ്യമായ പുട്ടിന്റെ കുഴൽ എടുക്കുക അതിലേക്ക് ആദ്യം കുറച്ച് തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക. അതിനു മുകളിലായി ബീറ്റ്റൂട്ട് മിക്സ്‌ ചേർത്ത പുട്ടുപൊടി ആവശ്യത്തിന് ഇട്ടു കൊടുക്കുക. അതിനു മുകളിൽ വീണ്ടും തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക. അതിനുമുകളിൽ പുട്ടുപൊടി ഇട്ടു കൊടുക്കുക. ഈ രീതിയിൽ ആവശ്യത്തിന് പുട്ടുപൊടിയും തേങ്ങ ചിരകിയതും ഇട്ട് പുട്ട് കുഴൽ നിറക്കുക.

അതിനുശേഷം ഒരു പാത്രത്തിൽ വെള്ളം ചൂടാക്കാൻ വയ്ക്കുക. ആവി വരുമ്പോൾ അതിനു മുകളിൽ പുട്ടിന്റെ കുഴൽ വെച്ച് പുട്ട് വേവിച്ചെടുക്കുക. പുട്ട് വെന്തു വന്നതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. ഇതിനു നല്ല കോമ്പിനേഷൻ കടലക്കറി, മീൻ കറി, കുറുമ, എന്നിവയെല്ലാമാണ്. ഇനി പുട്ട് ഉണ്ടാക്കുമ്പോൾ ഇതുപോലെ വെറൈറ്റി ആയൊരു പുട്ട് എല്ലാവർക്കും തയ്യാറാക്കി കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *