ഉള്ളി വഴറ്റാതെയും സവാള വഴറ്റാതെയും കുക്കറിൽ വളരെ എളുപ്പത്തിൽ ഒരു കടലക്കറി തയ്യാറാക്കാം. പുട്ട് ഉണ്ടാക്കിയെടുക്കുന്ന സമയം കൊണ്ട് കടലക്കറിയും വളരെ എളുപ്പത്തിൽ തയ്യാറാക്കാം. എങ്ങനെയാണ് രുചികരമായ ഈ കടലക്കറി ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ആവശ്യത്തിന് കടലിൽ എടുത്ത് വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ശേഷം ഒരു കുക്കർ എടുത്ത് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടാകുമ്പോൾ അര ടീസ്പൂൺ കടുക് ഇട്ടു കൊടുക്കുക.
അതിലേക്ക് അര ടീസ്പൂൺ പെരുംജീരകം ഒരു ഏലക്കായ രണ്ട് ഗ്രാമ്പൂ ചെറിയ കഷണം കറുകപ്പട്ട എന്നിവ ചേർക്കുക. അതോടൊപ്പം രണ്ട് വറ്റൽമുളകും ചേർക്കുക. അതെല്ലാം മൂത്ത് വരുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചത് ചേർത്ത് കൊടുത്തു മൂപ്പിക്കുക. അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക. അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാല എന്നിവകളുടെ പച്ചമണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക.
ശേഷം അതിലേക്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം ആവശ്യത്തിന് ചെറിയുള്ളി ചേർത്തു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം വേവിച്ചു വച്ചിരിക്കുന്ന കടല ചേർത്തു കൊടുക്കുക. എന്നിട്ട് ഇളക്കി യോജിപ്പിക്കുക. അതിലേക്ക് കറിയ്ക്ക് ആവശ്യമായ വെള്ളം ചേർത്ത് കൊടുത്ത് ഇളക്കുക. അതിനുശേഷം അടച്ചുവെച്ച് വേവിക്കുക.
10 വിസിൽ എങ്കിലും വന്നതിനുശേഷം മാത്രം മുഴുവൻ വിസിലും കളഞ്ഞ് തുറന്നു നോക്കേണ്ടതാണ്. അതേസമയം ഒരു മിക്സിയുടെ ജാറിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. അതിനുശേഷം വേവിച്ച് വച്ചിരിക്കുന്ന കടലയിലേക്ക് ചേർത്തു കൊടുക്കുക. അതിനുശേഷം അരപ്പ് ചൂടാകുന്നത് വരെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. അതിനുശേഷം ആവശ്യത്തിന് കറിവേപ്പിലയും ഒരു ടീസ്പൂൺ പെരുംജീരകം പൊടിച്ചതും ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഇറക്കി വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.