ദോശക്കും ഇഡലിക്കും കൂടെ കഴിക്കാൻ രുചികരമായ ഒരു ചമ്മന്തി തയ്യാറാക്കാം. ചോറിനും ഇത് വളരെ നല്ല കോമ്പിനേഷൻ ആണ്. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ഒരു തക്കാളി ചെറുതായി ചേർത്തുകൊടുക്കുക. അതിലേക്ക് 10 ചെറിയ ചുവന്നുള്ളി ചേർത്തു കൊടുക്കുക. അതിലേക്ക് എരുവിന് ആവശ്യമായ രണ്ടു പച്ചമുളക് ചേർത്തുകൊടുക്കുക.
അതിനുശേഷം നാലു വറ്റൽ മുളക് ചേർത്തു കൊടുക്കുക. ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഒരു വലിയ കഷണം വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, ചട്ണിക് ആവശ്യമായ ഉപ്പ് അതിനുശേഷം ഒട്ടും വെള്ളം ഒഴിക്കാതെ നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടായതിനു ശേഷം അതിലേക്ക് രണ്ട് തണ്ട് കറിവേപ്പില ചേർത്തു കൊടുക്കുക. അതിനുശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പ് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ചുവന്നുള്ളിയുടെയും മഞ്ഞൾപൊടിയുടെയും പച്ചമണം മാറുന്നത് വരെ നന്നായി വഴറ്റിയെടുക്കുക.
അതോടൊപ്പം തന്നെ രണ്ട് തുള്ളും പഞ്ചസാര ചേർത്തു കൊടുക്കുക. ശേഷം ഇളക്കി യോജിപ്പിക്കുക. ഉള്ളിയെല്ലാം പാകമായതിനുശേഷം തീ ഓഫ് ചെയ്യുക. അതിനുശേഷം നല്ലതുപോലെ ഇളക്കി ചൂടു കുറയ്ക്കുക. ചൂട് ചെറുതായി കുറഞ്ഞതിനു ശേഷം അതിലേക്ക് ഒന്നര ടീസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എല്ലാം പാകമാക്കിയതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെച് രുചിയോടെ വിളമ്പാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.