എന്നും ഒരുപോലെയുള്ള ദോശ കഴിച്ച് മടുത്തവർ ഉണ്ടോ. എന്നാലിനി രാവിലെ ബൺ പോലെ സോഫ്റ്റായ ദോശ കഴിക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് പച്ചരി എടുക്കുക. അതിലേക്ക് അര ടീസ്പൂൺ ഉലുവ ചേർക്കുക. രണ്ടും കഴുകി വൃത്തിയാക്കി ആവശ്യത്തിനു വെള്ളം ഒഴിച്ച് 4 മണിക്കൂർ നേരത്തേക്ക് കുതിർക്കാൻ അടച്ചുവയ്ക്കുക. കുതിർന്നു വന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക.
അതിലേക്ക് മുക്കാൽ കപ്പ് വെള്ള അവൽ ചേർക്കുക. അതിൽ മുക്കാൽ കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. ശേഷം അരയ്ക്കാൻ ആവശ്യമായ വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ആവശ്യമെങ്കിൽ വെള്ളം ഒഴിച്ച് കൊടുത്ത് ഇളക്കുക.
ദോശമാവു പരുവത്തിലാക്കുക. അതിനു ശേഷം മാവ് പൊന്തി വരുന്നതിനായി അടച്ച് മാറ്റിവെക്കുക. അതിനുശേഷം ഒരു പാത്രത്തിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് കാൽടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഉഴുന്ന് ചേർക്കുക. ഉഴുന്ന് വറുത്തുവന്നതിനുശേഷം രണ്ടു പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർക്കുക. പച്ചമുളക് നന്നായി മൂത്തുവരുമ്പോൾ ചൂടോടെ പൊന്തി വന്ന മാവിലേക്ക് ഒഴിച്ചു കൊടുത്തു ഇളക്കിയോജിപ്പിക്കുക.
അതിനുശേഷം ദോശ ഉണ്ടാക്കാം. അതിനായി കുഴിയുള്ള ഒരു ചട്ടി എടുക്കുക. അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ തേച്ചു കൊടുക്കുക. അതിനുശേഷം തയ്യാറാക്കിയ ഒഴിച്ചു കൊടുക്കുക. അതിനുശേഷം അടച്ച് വെച്ച് വേവിക്കുക. ഈ ദോശ ഉണ്ടാക്കാൻ നോൺസ്റ്റിക്ക് പാത്രം വേണമെങ്കിൽ ഉപയോഗിക്കാം. ദോശ പാകം ആയതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. ഇനിയെല്ലാവരും ഇതുപോലെ ഒരു ദോശ ഉണ്ടാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.