നാട്ടിൻപുറങ്ങളിൽ എല്ലാം വേലി പടർപ്പുകളിൽ ധാരാളമായി കണ്ടുവരുന്ന ഒരു ചെടിയാണ് ശംഖുപുഷ്പം. നീല കളറിലും വെള്ള കളറിലും ഇതിന്റെ പുഷ്പങ്ങൾ കാണപ്പെടുന്നു. ഈ ചെടിക്ക് മണ്ണിൽ നൈട്രജന്റെ അളവ് വർധിപ്പിക്കാൻ ഉള്ള കഴിവ് ഉള്ളതിനാൽ പാരിസ്ഥിതിക പ്രാധാന്യം കൂടുതലുള്ള ചെടിയാണിത്. ആയുർവേദത്തിൽ മാനസിക രോഗങ്ങൾക്കുള്ള മരുന്നായി ശംഖുപുഷ്പം ഉപയോഗിച്ചുവരുന്നു.
ഇതിന്റെ പൂക്കൾ ഇട്ട് വെള്ളം തിളപ്പിച്ച് ആവി പിടിക്കുന്ന തലവേദന കുറയ്ക്കാൻ സഹായിക്കുന്നു. ശ്വാസ രോഗം, ഉന്മാദവും ഉറക്കമില്ലായ്മ എന്നിവ കുറയ്ക്കുന്നതിന് നീലശംഖുപുഷ്പം സഹായിക്കും. തൊണ്ട വീക്കത്തെ ഇല്ലാതാക്കാൻ ഇതിന്റെ വേര് മരുന്നായി ഉപയോഗിച്ചു വരുന്നു. ശരീരത്തിലുണ്ടാകുന്ന വ്രണങ്ങൾ ഇല്ലാതാക്കാൻ ഇതിന്റെ ഇല കഷായം വച്ച് പുരട്ടുന്നത് നല്ലതാണ്.
ഇതിന്റെ പൂക്കൾ ആന്റി ആക്സിഡന്റ് കഴിവുള്ളതാണ് ഇത് ശരീരത്തിലെ അസറ്റൈൻ കോളിൻ എന്ന ഘടകത്തെ ഉത്പാദനം വർധിപ്പിക്കുന്നു. മനുഷ്യന്റെ ചിന്താശേഷിയെ ഉദ്ദീപിപ്പിക്കാൻ ഉള്ള കഴിവ് ശംഖുപുഷ്പതിന് ഉണ്ട്. സ്ത്രീകളിൽ ആർത്തവ സംബന്ധമായ പ്രശ്നങ്ങളൊക്കെ ഒരു പരിഹാരമാണ് ശംഖുപുഷ്പം. അതുപോലെ നാഡീസംബന്ധമായ പ്രശ്നങ്ങൾക്ക് ആയുർവേദത്തിലെ ഒരു മരുന്നാണ് ശങ്കുപുഷ്പം.
ശംഖുപുഷ്പത്തിന്റെ നീല കളറുള്ള പൂവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ചായ ദിവസവും ഒരു പ്രാവശ്യം കുടിക്കുന്നത് ശരീരത്തിലെ ഗ്ലൂക്കോസ് അളവ് കുറയ്ക്കുന്നതിനും പ്രമേഹരോഗത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അതുപോലെതന്നെ ശരീരത്തിലുണ്ടാകുന്ന അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. പനി, ശരീര വേദന എന്നിവ തടയുന്നതിനും ഇതിന്റെ ഇല കഷായം വച്ച് കൊടുക്കാറുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.