സദ്യയിലെ വിഭവങ്ങളെല്ലാം തന്നെ ഓരോന്നും വ്യത്യസ്തമായ രുചികൾ നൽകുന്നതാണ്. അതിൽ കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത് സദ്യയിലെ മധുര പച്ചടിയാണ്. സദ്യയിലെ മധുര പച്ചടി ഇനി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ പൈനാപ്പിൾ ചെറിയ കഷണങ്ങളാക്കി മുറിക്കുക. അതിനുശേഷം ഒരു മൺചട്ടിയിലേക്ക് ഇടുക. അതോടൊപ്പം പൈനാപ്പിൾ വേവാൻ ആവശ്യമായ വെള്ളവും അര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർത്ത് അടച്ചുവെച്ച് വേവിക്കുക.
പൈനാപ്പിൾ നല്ലതുപോലെ വെന്തു വന്നതിനുശേഷം അടുത്തതായി നല്ല പഴുത്ത നേന്ത്രപ്പഴം ചെറിയ കഷണങ്ങളാക്കി നുറുക്കിയത് ഇട്ടുകൊടുക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ ശർക്കര ചേർത്തു കൊടുക്കുക. ശർക്കര പൊടിച്ച് ചേർക്കുന്നതായിരിക്കും കൂടുതൽ നല്ലത്. ശേഷം നല്ലതുപോലെ ഇളക്കി കൊടുക്കുക. അതിനുശേഷം വീണ്ടും അടച്ചുവെച്ച് വേവിക്കുക. അതേസമയം പച്ചടിയിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം.
അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത്, എരുവുള്ള രണ്ട് പച്ചമുളക്, ആവശ്യത്തിന് കറിവേപ്പില, കാൽ ടീസ്പൂൺ ചെറിയ ജീരകം എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം അടപ്പ് തുറന്നു പൈനാപ്പിളിൽ നിന്ന് വെള്ളമെല്ലാം വറ്റി വരുമ്പോൾ അതിലേക്ക് അരപ്പ് ചേർത്ത് കൊടുക്കുക. നല്ലതുപോലെ ഇളക്കി കൊടുക്കുക. അതിനുശേഷം നല്ലതുപോലെ തിളപ്പിക്കുക. തേങ്ങയുടെ പച്ചമണം എല്ലാം മാറി വരണം.
പച്ചടി നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് 1/2 ടീസ്പൂൺ കടുക് ചതച്ചത് ഇട്ടുകൊടുക്കുക. അതിനുശേഷം ഇളക്കി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക. പച്ചടി ചൂടാറിയതിനു ശേഷം അതിലേക്ക് അരക്കപ്പ് തൈര് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ആവശ്യമെങ്കിൽ കുറച്ചു മുന്തിരി ചേർക്കാവുന്നതാണ്. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടാകുമ്പോൾ അതിലേക്ക് 1/2 ടീസ്പൂൺ കടുക് രണ്ടു വറ്റൽ മുളക് ആവശ്യത്തിന് കറിവേപ്പില ഒഴിച്ച് കൊടുക്കുക. രുചിയോടെ വിളമ്പാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.