പാലപ്പം നല്ല സോഫ്റ്റായി കിട്ടുന്നതിന് വീട്ടമ്മമാർ പലവഴികളും പരീക്ഷിക്കുന്നുണ്ടാക്കാം. ഈസ്റ്റും സോഡയും ചേർകാതെ തന്നെ നല്ല നാടൻ രീതിയിൽ സോഫ്റ്റായ പാലപ്പം ഉണ്ടാക്കിയെടുക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് പച്ചരി ഇട്ടുകൊടുക്കുക. ശേഷം നന്നായി കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് 4 മണിക്കൂർ നേരത്തേക്ക് കുതിർക്കാൻ വയ്ക്കുക.
കുതിർന്നതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വക്കുക. അതിനുശേഷം അരക്കപ്പ് തേങ്ങയും അരക്കപ്പ് ചോറും ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ശേഷം മാവിലേക്ക് ഒഴിച്ചു കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക. മാവ് ഒരിക്കലും ഒത്തിരി ലൂസായി പോകാതെ ശ്രദ്ധിക്കുക. മറ്റൊരു പാത്രത്തിൽ അര കപ്പ് തേങ്ങാവെള്ളം ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി അലിയിച്ചെടുക്കുക.
അതിനുശേഷം തേങ്ങ വെള്ളം പുളിക്കാനായി മാറ്റിവയ്ക്കുക. അതിനുശേഷം തയ്യാറാക്കി വെച്ച മാവിലേക്ക് ഒഴിച്ച് കൊടുത്തു നന്നായി ഇളക്കുക. അതേ സമയം മറ്റൊരു പാത്രത്തിൽ അര ടീസ്പൂൺ വെളിച്ചെണ്ണയും അതിലേക്ക് കാൽ ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി അലിയിച്ചെടുക്കുക. ശേഷം മാവിൽ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.
ഒരു എട്ടു മണിക്കൂർ നേരത്തേക്ക് മാവ് പൊന്താനായി മാറ്റി വെക്കുക. മാവ് നന്നായി പൊന്തി വന്നതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി കൊടുക്കുക. ശേഷം അപ്പം ഉണ്ടാക്കാവുന്നതാണ്. ഈ രീതി ഉപയോഗിച്ച് ഈസ്റ്റ് സോഡ ഇവ ചേർക്കാതെ വളരെ സോഫ്റ്റായ പാലപ്പം തയ്യാറാക്കി എടുക്കാം. എല്ലാ വീട്ടമ്മമാരും ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.