കഷ്ണങ്ങൾ ഒന്നും ഇല്ലാത്ത ഒരു കറിയെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. എന്നാൽ ഇനി ചിന്തിച്ച് കൊള്ളൂ കഷ്ണങ്ങൾ ഇല്ലാതെ വളരെ രുചികരമായ ഒരു പുളിശ്ശേരി തയ്യാറാക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. ഒരു മൺ ചട്ടിയിലേക്ക് ഒരു പിടി ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർക്കുക. അതിലേക്ക് ഒരു 5 പച്ചമുളക് കീറി ഇടുക. ആവശ്യത്തിനു കറിവേപ്പില ചേർക്കുക. അതിനുശേഷം മാറ്റിവയ്ക്കുക. അടുത്തതായി കറിയിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം.
അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത്, അര ടീസ്പൂൺ ജീരകം, കറിവേപ്പില, ആവശ്യത്തിനു വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം മാറ്റിവെച്ച മൺ ചട്ടിയിലേക്ക് ഒഴിച്ചു കൊടുക്കുക. അതിനുശേഷം അതേ മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തൈര് ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം തൈരും മൺചട്ടിയിൽ ചേർത്ത് കൊടുക്കുക. അതിലേക്ക് കറിക്ക് ആവശ്യമായ വെള്ളവും ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം ചെറിയ തീയിൽ ചൂടാക്കി എടുക്കുക. തൈര് ഒട്ടും തിളച്ചു പോകാതെ എന്നാൽ അരപ്പിന് പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക. കറി നല്ലതുപോലെ ചൂടായി ആവി വന്നതിനുശേഷം തീ ഓഫ് ചെയ്യുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് അരടീസ്പൂൺ ഉലുവ, കടുക് ചേർക്കുക. അതിലേക്ക് 5 ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കുക.
അതിനുശേഷം മൂന്ന് വറ്റൽ മുളകും ചേർത്ത് കൊടുക്കുക. ആവശ്യത്തിനു കറിവേപ്പില, ഒരു നുള്ളു ഉലുവപൊടി ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യുക. അതിനു ശേഷം കാൽ ടീസ്പൂൺ മുളകുപൊടി ചേർത്ത് മൂപ്പിച്ചു കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. അതിനു ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഈ പുളിശ്ശേരി എല്ലാവരും ഇന്നു തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.