ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് നെല്ലിക്ക. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, ഫൈബർ ആന്റി ഓക്സൈഡുകൾ, മിനറൻസ്, കാൽസ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു ഇത് ശരീരത്തിന് രോഗപ്രതിരോധശേഷിയും അണുബാധയും തടയുന്നു. നെല്ലിക്ക മൂത്രതടസ്സത്തെ ഇല്ലാതാകുന്നു. നെല്ലിക്കയുടെ നീര് ദിവസവും കഴിക്കുന്നത് ഈ പ്രശ്നത്തിന് ഒരു പരിഹാരമാണ്.
അതുപോലെ തന്നെ പ്രമേഹം തടയുന്നു. നെല്ലിക്ക ജൂസ് ദിവസവും കഴിക്കുന്നത് പ്രമേഹത്തെ കുറയ്ക്കാൻ സഹായിക്കുന്നു. ഏത് രക്തത്തിലെ ഗ്ലുക്കോസിന്റെ അളവിനെ കുറക്കാൻ സഹായിക്കുന്നു. നെല്ലിക്ക രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നു ഇത് മൂലം അനിമിയ, വിളർച്ച പോലുള്ള രോഗങ്ങളെ തടയുന്നു. കൂടാതെ രക്തശുദ്ധി ഉണ്ടാക്കുന്നു. അതുപോലെതന്നെ മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും നെല്ലിക്ക വളരെയധികം ഗുണം ചെയ്യുക.
ഇതിലെ ആന്റി ആക്സിഡന്റ് ആണ് ഇതിന് സഹായിക്കുന്നത്. മുടി കൊഴിച്ചിൽ ഇല്ലാതാക്കി പുതിയ മുടി വളർന്നു വരാൻ ഏത് സഹായിക്കുന്നു. ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കുക. നെല്ലിക്ക രക്തത്തിലെ ഫ്രീ റാഡിക്കൽസ് നീക്കം ചെയ്യുന്നതിനാൽ ശരീരത്തിലെ ത്വക്കിനെ സംരക്ഷിക്കുന്നു. അതുപോലെതന്നെ വായ്പുണ്ണ് ഇല്ലാതാകുന്നു.
മലബന്ധ പ്രശ്നങ്ങൾക്കും ഉദരസംബന്ധമായ പ്രശ്നങ്ങൾക്കും ദിവസവും നെല്ലിക്ക കഴിക്കുന്നത് വലിയ പരിഹാരമാണ്. ഇത്രയേറെ ആരോഗ്യഗുണങ്ങൾ ആണ് നെല്ലിക്ക ദിവസവും കഴിക്കുന്നത് കൊണ്ട് നമുക്ക് ലഭിക്കുന്നത്. നെല്ലിക്കയുടെ മറ്റൊരു പ്രത്യേകത അത് ഏതു രുപത്തിലും കഴിക്കാൻ സാധിക്കും എന്നത് തന്നെയാണ്. എല്ലാവരും ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കുന്നത് ശീലമാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.