ഇനി മിക്കവാറും എല്ലാ വീടുകളിലും ഗ്യാസ് ഉപയോഗിക്കുന്നവർ ആയിരിക്കും. ഗ്യാസ് അടുപ്പ് ഉപയോഗിക്കുന്നവർക്ക് അതുപയോഗിച്ച് കുറച്ചു നാളുകൾക്ക് ശേഷം ഗ്യാസ് ബർണർ അഴുക്കുപിടിച്ച് വൃത്തികേട് ആകുന്നത്. പൊടിയും അഴുക്കും പിടിച്ച് അതിന്റെ ഹോൾ അടഞ്ഞു പോകുന്നു. അതിലൂടെ ഒരുപാട് ഇന്ധന നഷ്ടം സംഭവിക്കുന്നു. ഈ വീട്ടിൽ എളുപ്പത്തിൽ തന്നെ ഗ്യാസ് ബർണർ വൃത്തിയാക്കി എടുക്കാം.
അതിനായി ഒരു ചില്ലുപാത്രം എടുത്ത് അതിലേക്ക് ചൂടുവെള്ളം ഒഴിക്കുക. അതിലേക്ക് ഗ്യാസ് ബർണർ ഇട്ട് കൊടുക്കുക. അതിലേക്ക് അരക്കപ്പ് വിനാഗിരി, ഒരു ടീസ്പൂൺ ബേക്കിംഗ് സോഡാ, നാലു തുള്ളി ഹാർപിക്, ഒരു ടീസ്പൂൺ സിട്രിക് ആസിഡ്, ഒരു ടീസ്പൂൺ ബേക്കിംഗ് സോഡാ ചേർത്ത് കുറച്ച് സമയം അതുപോലെതന്നെ വയ്ക്കുക.
അതേസമയം അതേ ലായിനി ഉപയോഗിച്ചുകൊണ്ട് ഗ്യാസ് അടുപ്പിന്റെ അഴുക്കുപിടിച്ച എല്ലാ ഭാഗങ്ങളും ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കിയെടുക്കുക. 15 മിനിറ്റിനുശേഷം ഗ്യാസ് ബർണർ പുറത്തേക്കെടുക്കുക. അതിനുശേഷം ഒരു ബ്രഷ് അല്ലെങ്കിൽ സ്ക്രബർ ഉപയോഗിച്ച് നന്നായി ഉരച്ചെടുക്കുക. വേണമെങ്കിൽ കുറച്ച് ഹാർപിക് കൂടി ഉപയോഗിക്കാവുന്നതാണ്. ഈ രീതിയിൽ ആഴ്ചയിൽ രണ്ടു വട്ടം എങ്കിലും ഗ്യാസ് ബർണർ വൃത്തിയാക്കേണ്ടതാണ്.
ഗ്യാസ് ബർണർ വൃത്തിയാക്കുന്നതിന് പുറത്തു കൊണ്ടു കൊടുക്കേണ്ട ആവശ്യം ഇനി ഇല്ല. വളരെ കുറഞ്ഞ ചിലവിൽ തന്നെ വൃത്തിയാക്കി എടുക്കാം. ഈ ലായനി ഉപയോഗിച്ചുകൊണ്ട് ഗ്യാസിൽ ഭക്ഷണങ്ങൾ കരിഞ്ഞു പിടിച്ച പാട്ടുകളെല്ലാം തന്നെ ഈസിയായി വൃത്തിയാക്കി എടുക്കാം. എല്ലാ വീട്ടമ്മമാരും ഇന്നുതന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.