നല്ല സ്വാദേറിയ മീൻകറി ചൂടോടെ ചോറിനൊപ്പം കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ആരും തന്നെ ഉണ്ടാകില്ല. അതിൽ മീൻ വറ്റിച്ചതിന് ഒരു പ്രത്യേക സ്വാദ് കൂടിയാണ്. തക്കാളിയും സവാളയും ഒന്നും വാഴറ്റാതെ തന്നെ വളരെ എളുപ്പത്തിൽ ഒരു മീൻ വറ്റിച്ചത് തയ്യാറാക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പത്ത് പന്ത്രണ്ട് ചുവന്നുള്ളി, ആവശ്യത്തിന് കറിവേപ്പില, 3 പച്ചമുളക്, ഒരു വലിയ കഷ്ണം ഇഞ്ചി എന്നിവ നല്ലതുപോലെ ചതച്ചെടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി അതിലേക്ക് ഒന്നര ടീ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് മാറ്റിവെക്കുക.
അതിനുശേഷം മറ്റൊരു പാത്രത്തിൽ അരടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടീസ്പൂൺ മുളകുപൊടി, ഒരു തക്കാളി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞത്, ആവശ്യത്തിനു കറിവേപ്പില ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി തക്കാളി ഉടച്ചെടുക്കുക. അതിലേക്ക് ഒരു ചെറുനാരങ്ങാ വലുപ്പത്തിൽ പുളി വെള്ളത്തിൽ പിഴിഞ്ഞ് ചേർക്കുക. നന്നായി ഇളക്കി യോജിപ്പിച്ചശേഷം വൃത്തിയാക്കി വച്ച മീൻ ഇട്ട് കൊടുക്കുക. ആവശ്യത്തിനനുസരിച്ച് ഉപ്പും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.
ഇതിലേക്ക് ഒരു കപ്പ് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. നന്നായി തിളച്ചുവരുമ്പോൾ ചതച്ച് തയ്യാറാക്കിയതും കൂടി ഇട്ടു കൊടുക്കുക. ശേഷം കറി നന്നായി തിളപ്പിക്കുക. കറി നല്ലതുപോലെ കുറുകി വന്നതിനുശേഷം തീ ഓഫ് ചെയ്യുക. അതിലേക്ക് ഒരു ടീസ്പൂൺ പച്ചവെളിച്ചെണ്ണ ഒഴിച്ച് മൂടിവെക്കുക. അല്പസമയത്തിനു ശേഷം എടുത്തു ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.