പലതരത്തിലുള്ള പച്ചടികൾ നാം കഴിച്ചിട്ടുണ്ട് കണ്ടിട്ടുണ്ടാകും. ബീട്രൂട്ട് ഉപയോഗിച്ച് പലതരത്തിലുള്ള പച്ചടികൾ തയ്യാറാക്കുന്നവർ നമുക്കിടയിലുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിൽ ഒരു ബീറ്റ്റൂട്ട് പച്ചടി പരിചയപ്പെടാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ബീറ്റ്റൂട്ട് ചെറിയ കഷണങ്ങളാക്കി മുറിച്ച് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഒരു പാനിലേക്ക് മുറിച്ചു വച്ചിരിക്കുന്ന ബീറ്റ്റൂട്ട് കൊടുക്കുക. അതിലേക്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
കൂടാതെ എരുവിന് ആവശ്യമായ പച്ചമുളകും ചേർത്ത് കൊടുക്കുക. അതിനുശേഷം അതിലേക്ക് ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. ബീറ്റ്റൂട്ട് പകുതി വെന്തതിനുശേഷം അതിലേക്ക് ഒരു നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കി കൊടുക്കുക. അതിനുശേഷം വീണ്ടും അടച്ചുവെച്ച് വേവിച്ചെടുക്കുക. ഇതേസമയം ഇതി ലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം.
അതിനായി മിക്സിയുടെ ജാറ ലേക്ക് ഒരു ക്കപ്പ് തേങ്ങ ചിരവിയത് ഇട്ട് കൊടുക്കുക. അതിലേക്ക് രണ്ട് പച്ചമുളക്, മൂന്ന് ചെറിയുള്ളി, കറിവേപ്പില, ചെറിയ കഷ്ണം ഇഞ്ചി, അരടീസ്പൂൺ ചെറിയ ജീരകം, ആവശ്യത്തിന് വെള്ളം ചേർക്കുക നന്നായി അരച്ചെടുക്കുക. ശേഷം അതിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് വീണ്ടും അടിച്ചെടുക്കുക. ബീട്രൂട്ട്, പഴവും നന്നായി വെന്തു വന്നതിനു ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന അരപ്പ് ചേർത്തു കൊടുത്തു ഇളക്കിയെടുക്കുക.
തേങ്ങയുടെ പച്ചമണം എല്ലാം മാറി വന്നതിനുശേഷം അതിലേക്ക് ഒരു കപ്പ് തൈര് ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കി കൊടുക്കുക. തൈര് ചെറുതായൊന്ന് ചൂടായതിനു ശേഷം ഇറക്കിവെക്കുക. ശേഷം മറ്റൊരു പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ഒരു ടീസ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക. ശേഷം 3 വറ്റൽ മുളക് ചേർത്ത് വറുത്തെടുക്കുക. അതിനുശേഷം കറിയിലേക്ക് ഒഴിച്ചുകൊടുക്കുക. രുചിയോടെ വിളമ്പാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.