വഴിയിലെല്ലാം സ്ഥിരം കണ്ടുവരുന്ന ഒരു ചെടിയാണ് പൂവാംകുരുന്നില. ഇതിനെ വെറുമൊരു പാഴ്ച്ചെടി ആയി മാത്രമാണ് ആളുകൾ കാണുന്നത്. എന്നാൽ ഇന്ത്യയിലെ മരുന്നുകമ്പനികൾ വ്യവസായിക അടിസ്ഥാനത്തിൽ വളർത്തി വരുന്ന ഒരു ചെടി കൂടിയാണിത്. ദശപുഷ്പങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരിനമാണ് പൂവാംകുറുന്നില. പനി, മലമ്പനി തേൾ വിഷം ശരീരതാപം കുറയ്ക്കുന്നതിനും, കണ്ണിന്റെ ആരോഗ്യത്തിനും ഉപയോഗിക്കുന്ന ഔഷധമാണ്.
ശരീരതാപം കുറച്ച് മൂത്രപ്രവാഹം സുഗമമാക്കുവാനും രക്തശുദ്ധിക്കും ഈ ചെടി ഉപയോഗിച്ചുവരുന്നു. തലവേദന ഉള്ളവർ ഇതിന്റെ ഇല അരച്ച് നെറ്റിയിൽ പുരട്ടുന്നത് വളരെ നല്ലതാണ്. ഉറക്കക്കുറവിനും ഈ ചെടി വളരെ ഉപകാരപ്പെടും. മൂത്രപ്പഴുപ്പ്, മൂത്ര ചൊറിച്ചിൽ, മൂത്രക്കല്ല് തുടങ്ങിയ മൂത്ര സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഇത് വളരെ നല്ല മരുന്നാണ്. അതുപോലെതന്നെ പ്രകൃതിദത്ത കണ്മഷി നിർമാണത്തിനും പൂവാംകുരുന്നില ഉപയോഗിച്ചുവരുന്നു.
അതുപോലെതന്നെ തല നീര് ഇറങ്ങുന്നതിന് പൂവാംകുരുന്നിലയുടെ നീര് രാസ്നാദിയും ചേർത്ത് കുറുക്കി തണുപ്പിച്ച് ഇടുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ ഇതിന്റെ വേര് അരച്ച് നെറ്റിയിൽ പുരട്ടിയാൽ ഉറക്കമില്ലായ്മയ്ക്ക് ശമനം ഉണ്ടാകും. അതുപോലെതന്നെ ത്വക്കിലുണ്ടാകുന്ന ഏതുതരത്തിലുള്ള അലർജിക്കും ഈ ചെടിയുടെ ഇല അരച്ചിടുന്നത് വളരെയധികം ഗുണം ചെയ്യും.
അതുപോലെതന്നെ പൂവാംകുരുന്നിലയുടെ ഇല തലയിണയുടെ അടിയിൽ വെക്കുകയോ വീടിനകത്ത് ചെടിച്ചട്ടിയിലോ വളർത്തുകയാണെങ്കിൽ ഉറക്കമില്ലായ്മക്ക് കുറവുണ്ടാകും. ഇത്രയേറെ ഗുണങ്ങളാണ് പൂവാംകുറുന്നിലയിൽ അടങ്ങിയിരിക്കുന്നത്. ഇനിയും ഇതിനെ ഒരു പാഴ് ചെടി ആയി കണ്ടു പറിച്ചു കളയാതെ ഉപകാരപ്രദമായി ഉപയോഗിച്ചു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.