രണ്ടു ടീസ്പൂൺ റാഗി മാത്രം മതി. അതുപയോചിച്ച് ഇതുപോലെ ഒരു ഡ്രിങ്ക് ഉണ്ടെങ്കിൽ ഇനി എത്ര കുടിച്ചാലും മതിയാകില്ല. | Easy Ragi Drink

റാഗി കഴിക്കാൻ മടി കാണിക്കുന്ന കുട്ടികളുണ്ടോ. അങ്ങനെയുള്ള കുട്ടികൾക്ക് ഇതുപോലെ ഒരു ഡ്രിങ്ക് ഉണ്ടാക്കി കൊടുക്കുകയാണെങ്കിൽ ഇനി അവരെക്കൊണ്ട് റാഗി കഴിപ്പിക്കാൻ വളരെയധികം എളുപ്പമാണ്. ഈ ഡ്രിങ്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ എടുക്കുക. അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് കട്ടയില്ലാതെ ഇളക്കി യോജിപ്പിക്കുക.

   

അതിനുശേഷം ഒരു പാനിലേക്ക് അരക്കപ്പ് പാൽ ഒഴിക്കുക. അതിലേക്ക് എടുത്തു വച്ചിരിക്കുന്ന റാഗിയും ഒഴിച്ച് അടുപ്പിൽ വച്ച് കുറുക്കിയെടുക്കുക. നല്ലതുപോലെ കുറുകി തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്തിട്ട് തണുക്കാനായി മാറ്റിവയ്ക്കുക. അതേ സമയം ഒരു പാത്രത്തിലേക്ക് കാൽ കപ്പ് ചെറിയ ചൂടോടുകൂടിയ പാൽ എടുക്കുക. അതിലേക്ക് നാല് ഈന്തപ്പഴം ചെറിയ കഷണങ്ങളാക്കി മുറിച്ച് കുതിർക്കാനായി മാറ്റിവയ്ക്കുക.

ഈന്തപ്പഴം കുതിർന്നു വരുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക അതോടൊപ്പം ഒരു ടീസ്പൂൺ പാൽപ്പൊടി ചേർക്കുക. അതിലേക്ക് ഒരു പഴുത്ത പഴം. കൂടാതെ മതത്തിന് ആവശ്യമായ പഞ്ചസാര. ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അരച്ചെടുത്തതിനു ശേഷം അതേ മിക്സിയുടെ ജാറിലേക്ക് കുറുക്കി വെച്ചിരിക്കുന്ന റാഗി ചേർക്കുക. ആവശ്യത്തിന് പാലും ചേർത്തുകൊടുക്കുക.

ശേഷം വീണ്ടും നല്ലതുപോലെ അടിച്ചെടുക്കുക. ശേഷം ഒരു ഗ്ലാസ്സിലേക്ക് പകർത്താവുന്നതാണ്. ആവശ്യമെങ്കിൽ ഇത് തണുപ്പിച്ച് വെച്ചതിനുശേഷം കുടിക്കാവുന്നതുമാണ്. ഇനി എല്ലാവരും റാഗി ഉണ്ടെങ്കിൽ ഇതുപോലെ ഒരു ഡ്രിങ്ക് ഉണ്ടാക്കി നോക്കുക. കുട്ടികളെല്ലാവരും ഇനി വളരെയധികം ആസ്വദിച്ചു കഴിക്കുന്നത് ആയിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *