ബ്രേക്ഫാസ്റ്റിന് നല്ല സോഫ്റ്റ് ദോശ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ദോശ പേപ്പർ പോലെ സോഫ്റ്റ് ആണെങ്കിലോ. കുട്ടികൾക്കെല്ലാം വളരെയധികം ഇഷ്ടപ്പെടുകയും ചെയ്യും. പേപ്പർ ദോശ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. രാവിലെ ജോലികളെല്ലാം ഇനി പെട്ടെന്ന് തന്നെ തീർക്കാം. അധികം ആരും കാണാത്ത വ്യത്യസ്തമായ ഒരു ദോശ ഇതുപോലെ തയ്യാറാക്കി നോക്കൂ.
അതിനായി ആദ്യം തന്നെ അരക്കപ്പ് പച്ചരി നന്നായി കഴുകി ആവശ്യത്തിന് വെള്ളമൊഴിച്ച് കുതിർത്ത് വെക്കുക. രണ്ട് മണിക്കൂർ നേരം എങ്കിലും കുതിർത്ത് വക്കുക. പച്ചരി കുതിർന്നു വന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. അതിലേക്ക് ഒരു കപ്പ് ചോറ്, ഒരു മുട്ട പൊട്ടിച്ചത്, ആവശ്യത്തിനുള്ള ഉപ്പ്, കാൽകപ്പ് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
മാവ് നല്ല വെള്ളം പോലെ ആയിരിക്കണം. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളം കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ദോശയുണ്ടാക്കുന്ന പാൻ ചൂടാക്കി അതിലേക്ക് ഒരു കൈ മാവ് വളരെ നേരിയതായി ഒഴിച്ചുകൊടുക്കുക.
ഒട്ടും കട്ടിയില്ലാതെ തന്നെ എല്ലാ ഭാഗത്തേക്കും ചുറ്റിച്ചു കൊടുക്കുക. ആവശ്യമെങ്കിൽ ദോശയുടെ മുകളിലേക്ക് അല്പം നെയ്യ് പുരട്ടി കൊടുക്കുക. അതിനുശേഷം നന്നായി വേവിച്ചെടുക്കുക. അധികം മൊരിഞ്ഞു പോകാതെ ശ്രദ്ധിക്കുക. ചെറിയ തീയിൽ വെച്ച് തന്നെ ദോശ വേവിച്ചെടുക്കുക. അതിനുശേഷം പാത്രത്തിലേക്ക് പകർത്തുക. ഈ രീതിയിൽ എല്ലാ ദോശയും ഉണ്ടാക്കിയെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.