മുട്ട കുറുമ ഒരേ ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ. നല്ല മൊരിഞ്ഞ പൊറോട്ടക്കൊപ്പം ഇതിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാ. | Tasty Egg Kuruma

നല്ല മൊരിഞ്ഞ പൊറോട്ട യോടൊപ്പം സ്വാദൂറും മുട്ട കുറുമ ഉണ്ടാക്കാം. ഇത് ചപ്പാത്തിക്കും വളരെ നല്ല കോമ്പിനേഷനാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആറു മുട്ട പുഴുങ്ങി എടുക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് 10 കശുവണ്ടി കുതിർത്തത് ഇട്ട് കൊടുക്കുക. നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് ചൂടാക്കുക. എണ്ണ ചൂടായതിനു ശേഷം അതിലേക്ക് കാൽടീസ്പൂൺ കടുകിട്ടു കൊടുക്കുക.

   

ശേഷം രണ്ട് ഏലക്കായ, മൂന്ന് ഗ്രാമ്പൂ, ഒരു ചെറിയ കഷ്ണം പട്ട ഇട്ടു കൊടുക്കുക. ശേഷം ചെറുതായി ചൂടാക്കുക. അതിലേക്ക് മൂന്ന് വലിയ സവോള അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് ആവശ്യമായ ഉപ്പ് ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം മൂടിവെച്ച് സവാള വാട്ടിയെടുക്കുക. അതിലേക്ക് എരുവിന് ആവശ്യമായ പച്ചമുളക്, ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചത്, മൂന്നു വലിയ വെളുത്തുള്ളി ചതച്ചത്, ആവശ്യത്തിനു കറിവേപ്പില ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കി മൂടിവെക്കുക.

സവാള നല്ലതുപോലെ വാടി വന്നതിനുശേഷം അതിലേക്ക് ഒരു തക്കാളി ചെറുതായി ഒരു ചേർത്ത് കൊടുക്കുക. വീണ്ടും തക്കാളി അടച്ചുവെച്ച് വേവിക്കുക. തക്കാളി വെന്തു വന്നതിനുശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ കുരുമുളക് പൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് കൊടുക്കുക. ശേഷം പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നതുവരെ ഇളക്കി കൊടുക്കുക.

ശേഷം ആവശ്യമെങ്കിൽ ഉപ്പ് ചേർത്ത് കൊടുക്കുക. അതിനുശേഷം ഒന്നര കപ്പ് തേങ്ങ പാൽ ചേർത്ത് കൊടുക്കുക. അതിലേക്ക് നേരത്തെ അരച്ച് വച്ച കശുവണ്ടിയും ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി. അതിലേക്ക് ഒരു ടീസ്പൂൺ പെരുംജീരകം ചേർക്കുക. നല്ലതുപോലെ ഇളക്കി പുഴുങ്ങി എടുത്തു വച്ചിരിക്കുന്ന മുട്ട ചേർത്ത് കൊടുക്കുക. ശേഷം കറി ചൂടാക്കിയെടുക്കുക. അതിനുശേഷം ആവശ്യത്തിന് കറിവേപ്പില ചേർത്ത് ഇറക്കി വെക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *