മധുരമുള്ള പലഹാരങ്ങൾ എല്ലാവർക്കും കഴിക്കാൻ വളരെ അധികം താല്പര്യം ഉണ്ടാകും. എന്നാൽ വ്യത്യസ്തമായ ഒരു മധുരപലഹാരം തയ്യാറാക്കിയാലോ. കൊഴുക്കട്ട ഇനി പുതിയ രീതിയിൽ ഉണ്ടാക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി പാത്രത്തിലേക്ക് ഒന്നേകാൽ കപ്പ് അരിപൊടി ഇടുക. അതിലേക്ക് ആവശ്യത്തിനു ഉപ്പ് ചേർത്ത് നന്നായി കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ചൂട് വെള്ളമൊഴിച്ച് കുഴച്ചെടുക്കുക. ഒരു 10 മിനിറ്റ് എങ്കിലും കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക.
അതിനുശേഷം മാവിൽ നിന്ന് ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക. ഇഷ്ടമുള്ള ആകൃതിയിൽ ഉണ്ടാക്കി എടുക്കാവുന്നതാണ്. ശേഷം ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി. അതിനുമുകളിൽ ഒരു തട്ടു വെച്ച് ഉണ്ടാക്കിയെടുത്ത കൊഴുക്കട്ട 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി ഇതിൽ ഒരു കപ്പ് ശർക്കര ഇട്ടു കൊടുക്കുക. അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക. ശേഷം അലിയിചെടുക്കുക.
അതിനുശേഷം തയ്യാറാക്കിവെച്ച കൊഴുക്കട്ട ഇട്ട് കൊടുക്കുക. ശർക്കരപാനിയിൽ കിടന്നു കൊഴുക്കട്ട നന്നായി തിളപ്പിയ്ക്കുക. ഇതേസമയം അതിലേക്ക് പൊടിച്ചു വച്ച ഏലയ്ക്കാപൊടി ഇട്ടുകൊടുക്കുക. ശേഷം നന്നായി ഇളക്കി കൊടുക്കുക. ശർക്കരപ്പാനി നല്ലതുപോലെ വറ്റി വന്നതിനുശേഷം അതിലേക്ക് രണ്ട് കപ്പ് രണ്ടാംപാൽ ചേർത്ത് കൊടുക്കുക. അതിലേക്ക് കുറച്ചു തേങ്ങാപ്പാലിൽ രണ്ട് ടീസ്പൂൺ അരിപ്പൊടി കലക്കി ഇതിലേക്ക് ഒഴിക്കുക.
ശേഷം നല്ലതുപോലെ കുറുക്കിയെടുക്കുക. നന്നായി കുറുകി വന്നതിനുശേഷം ഒരു കപ്പ് ഒന്നാംപാൽ ചേർത്ത് കൊടുക്കുക. ശേഷം ചെറുതായൊന്ന് ചൂടായി കഴിഞ്ഞാൽ ഇറക്കി വെക്കാം. തയ്യാറാക്കിയ പാൽ കൊഴുക്കട്ട തണുപ്പിച്ചോ അല്ലെങ്കിൽ ചെറിയ ചൂടുകൂടിയോ കഴിക്കാവുന്നതാണ്. കുട്ടികൾക്ക് വളരെ വ്യത്യസ്തമായ രീതിയിലുള്ള ഈ വിഭവം വളരെയധികം ഇഷ്ടപ്പെടും. എല്ലാ വീട്ടമ്മമാരും ഇന്നു ഉണ്ടാക്കി നോക്കുക. വിവരങ്ങൾക്ക് വീഡിയോ കാണുക.