എല്ലാ വീട്ടമ്മമാരും ബാത്റൂം വൃത്തിയാക്കുന്നതിനും ക്ലോസെറ്റ് വൃത്തിയാക്കുന്നതിനും ഒരുപാട് പൈസ മുടക്കി പലവിധത്തിലുള്ള സാധനങ്ങൾ വാങ്ങിക്കാറുണ്ട്. അതിൽ സുഗന്ധം നൽകുന്നതും അണുക്കളെ നശിപ്പിക്കുന്നതും ആയി പല തരത്തിൽ ഇറങ്ങുന്നുണ്ട്. എന്നാൽ അവ ഉപയോഗിക്കുന്നതിലൂടെ സംഭവിക്കുന്നത് പെട്ടെന്നുതന്നെ ബാത്റൂം, ക്ലോസറ്റ് ബ്ലോക്ക് ആയി പോകുന്നു. അതിലൂടെ ചീത്ത മണം ഉണ്ടാകുകയും ചെയുന്നു.
എന്നാൽ ഇനി ആ പ്രശ്നമില്ല. ക്ലോസറ്റിൽ ഒരു ടീസ്പൂൺ ഉപ്പും മാത്രം ഇട്ടാൽ മതി. ഒരു ടീസ്പൂൺ കല്ലുപ്പ്, അല്ലെങ്കിൽ പൊടി ഉപ്പ് എടുത്ത് ക്ലോസറ്റിന്റെ ഉള്ളിലും ബാത്റൂമിന്റെ സിങ്കിന്റ ഉള്ളിലും കുറച്ച് വിതറി കൊടുക്കുക. ഒരു മണിക്കൂർവരെ അതുപോലെതന്നെ വെക്കുക. അതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് വൃത്തിയായി കഴുകിയെടുക്കുക.
ഇതുപോലെ ചെയ്യുകയാണെങ്കിൽ ഒരിക്കലും ബ്ലോക്ക് വരുകയില്ല. ഇനിയും ഒരുപാട് കാശുമുടക്കി വൃത്തിയാക്കേണ്ട സാധനങ്ങൾ വിപണിയിൽ നിന്നും വേടിക്കാതിരിക്കുക. കുറഞ്ഞ ചിലവിൽ വീട്ടിൽ തന്നെ ചെയാം. അതുപോലെ തന്നെ പാചകം ചെയ്യുന്നവർക്ക് ഉപകാരപ്രദമായ മറ്റൊരു ടിപ്പ്.
കോവക്ക കറി വെക്കുമ്പോൾ ഉണ്ടാകുന്ന വഴുവഴുപ്പ് ഇല്ലാതാക്കാൻ പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് കോവയ്ക്ക ഇട്ട് അൽപസമയം വഴറ്റിയെടുക്കുക. ഇങ്ങനെ ചെയ്താൽ കോവയ്ക്കയിൽ ഉള്ള വഴുവഴുപ്പ് ഇല്ലാതാക്കാൻ സാധിക്കും. ശേഷം കറി ഉണ്ടാക്കാവുന്നതാണ്. എല്ലാ വീട്ടമ്മമാർക്കും വളരെ പ്രയോജനകരമായ ഈ ടിപ്പുകൾ എല്ലാം തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.