വീട്ടിൽ ഉപയോഗശൂന്യമായ പഴയ ഷർട്ടുകൾ ലെഗിനുകളും കളയേണ്ടതില്ല. അതുപയോഗിച്ച് അടുക്കളയിൽ പല തരത്തിലുള്ള മാറ്റങ്ങളും ഇനിയും വരുത്താം. ആദ്യം തന്നെ ഉപയോഗശൂന്യമായ ഒരു ലെഗിൻസ് എടുക്കുക. അതിന്റെ കാലിന്റെ ഭാഗം ജോയിന്റിൽ വെച്ച് മുറിച്ചെടുക്കുക. അതിനുശേഷം വീണ്ടും അതിന്റെ പകുതിയിൽ നിന്ന് മുറിച്ചു മാറ്റുക.
അതിനുശേഷം അടുക്കളയിൽ നാം ഉപയോഗിക്കുന്ന മിക്സി മൂടുന്നതിനായി ഇത് ഉപയോഗിക്കാവുന്നതാണ്. ബാക്കി മുറിച്ച ലെഗിൻസിന്റെ ഭാഗം കൊണ്ട് അടുക്കളയിൽ ഉപയോഗിക്കുന്ന എണ്ണ കുപ്പി കവർ ചെയ്യുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ എണ്ണ കുപ്പി എടുക്കുമ്പോൾ കൈ ഒട്ടും തെന്നാതെ സൂക്ഷിക്കാം.
അടുത്തായി ഉപയോഗശൂന്യമായ ഒരു ഷർട്ട് എടുത്തത് സ്ലീവിന്റെ അടിയിലുള്ള ഭാഗം മാത്രം മുറിച്ചെടുത്ത് മിക്സിയുടെയും അയൺ ബോക്സിന്റെയും വയറുകൾ മടക്കി പിൻ ചെയ്തു വെക്കാം. അടുത്തതായി അഴുക്കുപിടിച്ച മിക്സി കഴുകുന്നതിന് ഒരു ടൂത്ത് ബ്രഷ് ചൂടാക്കി അതിന്റെ തല ഭാഗം വളച്ചെടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ ഒരു ടീസ്പൂൺ വിം ഒഴിച്ചുകൊടുക്കുക, ഒരു ടീസ്പൂൺ സോഡാപ്പൊടി, ഒരു ടീസ്പൂൺ വിനാഗിരി ചേർത്ത് നന്നായി ഇളക്കിക്കൊടുക്കുക.
അതിനു ശേഷം ബ്രഷ് ഉപയോഗിച്ച് അഴുക്കുപിടിച്ച് ഭാഗങ്ങൾ എല്ലാം തന്നെ നന്നായി ഉരച്ച് വൃത്തിയാക്കുക. ശേഷം തുണികൊണ്ട് തുടച്ചെടുക്കുക. ഈ മിശ്രിതം ഉപയോഗിച്ചുകൊണ്ട് ഫ്രിഡ്ജിന്റെ വാഷും മിക്സിയുടെ ജാർ എല്ലാം വൃത്തിയാക്കി എടുക്കാം. ഈ പുതിയ വിദ്യകളെല്ലാം തന്നെ എല്ലാ വീട്ടമ്മമാരും പരീക്ഷിച്ചുനോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.