വൈകുന്നേരം ചായ തിളച്ച് വരുന്ന സമയം കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു നാലുമണി പലഹാരം ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. ഇതിനായി ആദ്യം തന്നെ മുക്കാൽ കപ്പ് ചെറിയ ചൂടുള്ള പാൽ എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ യീസ്റ്റ് ചേർത്ത് കൊടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കി കൊടുക്കുക. അതിനുശേഷം 10 മിനിറ്റ് മാറ്റി വയ്ക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് ഒരു മുട്ട പൊട്ടിച്ച് നല്ലതുപോലെ ഇളക്കി കൊടുക്കുക.
അതിനുശേഷവും മറ്റൊരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ബീറ്റ് ചെയ്ത് മുട്ട ചേർത്ത് കൊടുക്കുക. കൈകൊണ്ട് നന്നായി തിരുമ്മി എടുക്കുക. അതിനുശേഷം എടുത്തു വെച്ചിരിക്കുന്ന പാല് കുറേശ്ശെയായി ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക.ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക.
10 മിനിറ്റ് എങ്കിലും നന്നായി കുഴച്ചെടുക്കുക. അതിനുശേഷം അതിനു മുകളിൽ കുറച്ച് എണ്ണ തടവി അടച്ച് ഒരു മണിക്കൂർ മാറ്റിവയ്ക്കുക. മാവ് നല്ലതുപോലെ പൊന്തി വന്നതിനുശേഷം വീണ്ടും കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. ശേഷം നീളത്തിൽ ചെറിയ കനത്തിൽ പരത്തിയെടുക്കുക. അതിനുശേഷം ഒരേ അളവിലുള്ള ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടായ ശേഷം തയ്യാറാക്കി വെച്ചത് ഓരോന്നായി ഇട്ടു കൊടുക്കുക. അതിനുശേഷം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കാം. മൈദ പൊടി ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഈ വിഭവം എല്ലാവരും ഇന്ന് തന്നെ ഉണ്ടാക്കിനോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.