വീട്ടിൽ നാം നിത്യേന ഉപയോഗിക്കുന്ന വെള്ള തുണികളും തോർത്തുകളും വളരെ പെട്ടന്ന് തന്നെ കരിമ്പനയും കറപിടിക്കുകയും പിന്നീട് ഉപയോഗിക്കാൻ സാധിക്കാതെയും വരുന്നു. അങ്ങനെ വരുന്ന തുണികളെല്ലാം സാധാരണരീതിയിൽ കളയുകയാണ് പതിവ്. എന്നാൽ ഇനി ഡെയിലി ഉപയോഗിക്കുന്ന തോർത്തുകളിലും വെള്ളത്തുണുകളിലും ഉണ്ടാവുന്ന കറകൾ ഉടനടി ഇല്ലാതാക്കാം.
ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ ആവശ്യത്തിന് ചെറിയ ചൂട് വെള്ളം എടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ ബ്ലീച്ചിംഗ് പൗഡർ ഇട്ടു നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം അഴുക്ക് പിടിച്ച തുണികളെല്ലാം അതിലേക്ക് മുക്കിവയ്ക്കുക. അര മണിക്കൂർ നേരത്തേക്ക് അതുപോലെതന്നെ വെക്കുക.
അതിനുശേഷം കൈ കൊണ്ടോ ബ്രഷ് ഉപയോഗിച്ചോ നല്ലതുപോലെ തുണി ഉരച്ച് കൊടുക്കുക. അതിനുശേഷം വെള്ളത്തിൽ കഴുകി എടുക്കുക. ബ്ലീച്ചിംഗ് പൗഡറിന്റെ മണം തുണിയിൽ നിന്നും നന്നായി പോകത്തക്ക രീതിയിൽ പലപ്രാവശ്യമായി തുണി വെള്ളത്തിൽ കഴുകി എടുക്കുക. ഇപ്പോൾ നോക്കുകയാണെങ്കിൽ തുണിയിൽ നിന്നും നല്ലതുപോലെ കരിമ്പനയും കറകളും എല്ലാം തന്നെ പോയിരിക്കുന്നത് കാണാം.
ഈ രീതിയിൽ വെള്ള തുണികളിലെ എത്രവലിയ അഴുക്കുകളും വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കാം. ഇനി എന്നും ഉപയോഗിക്കുന്ന വെള്ള തോർത്തുകൾ ഈ രീതിയിൽ വളരെ എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കുക. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഈ രീതിയിൽ വൃത്തിയാക്കുക. എല്ലാ വീട്ടമ്മമാരും ഇന്നു തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.