വെണ്ടയിലെ രുചി പോലെ തന്നെയാണ് അതിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങളും. ഫോലൈറ്, വൈറ്റമിൻ സി, വൈറ്റമിൻ കെ, വൈറ്റമിൻ ഇ, വൈറ്റമിൻ എ, പൊട്ടാസ്യം, ആന്റി ആക്സിഡന്റ് തുടങ്ങിയ ഒട്ടനവധി പോഷകങ്ങൾ വെണ്ടക്കയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പല രോഗങ്ങൾക്കും ഇത് വളരെയധികം ഗുണകരമാണ്. രക്തത്തിലെ ഗ്ലൂക്കോസ് അളവ് കുറച്ച് പ്രമേഹം നിയന്ത്രിക്കുന്നതിന് വളരെയധികം സഹായിക്കുന്നു.
വെണ്ടക്കയിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നതു കൊണ്ടും കലോറി കുറവായതു കൊണ്ടും ശരീരഭാരം കുറയ്ക്കുന്ന വർക്ക് വെണ്ടക്ക കഴിക്കുന്നത് ശീലമാക്കുക. വെണ്ടകയിൽ അടങ്ങിയിരിക്കുന്ന നാരുകൾ, പോഷകങ്ങൾ എന്നിവ കുടലിലെ പിത്ത രസത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും ശരീരത്തിലെ മോശം കൊളസ്ട്രോളിനു ഇല്ലാതാക്കുകയും ചെയ്യുന്നു. വെണ്ടയ്ക്ക ക്യാൻസർ രോഗസാധ്യതയെ കുറക്കുന്നു.
വെണ്ടക്കയിൽ അടങ്ങിയിരിക്കുന്ന പെക്റ്റിനുകൾക്ക് സ്തനാർബുദ കോശങ്ങളെ കുറയ്ക്കാൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വെണ്ടക്കയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡ്ന്റുകൾ മറ്റ് പച്ചക്കറികളിൽ നിന്നും ലഭിക്കാത്ത അത്ര കൂടുതലാണ്. ഇത് ചർമ്മപ്രശ്നങ്ങൾ തടയാൻ വളരെയധികം ഗുണകരമാണ്. ചർമത്തിന് പ്രായമാവൽ പ്രക്രിയ മന്ദഗതിയിൽ ആക്കാൻ കാരണമാകുന്നു. ഇതിലെ കരോട്ടിൻ ചർമത്തിലെ കേടുപാടുകൾ ഇല്ലാതാക്കുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന ഡയറ്റ് ഫൈബർ ദഹന പ്രക്രിയ സുഗമമാക്കുന്നു. വെണ്ടക്കയിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകൾ മലബന്ധ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. വെണ്ടക്കയിലെ ഫോലൈറ്റ് എന്ന ഘടകം ഗർഭിണികൾക്ക് വളരെ ഉപകാരപ്രദമായ ഒന്നാണ്. ശരീരത്തിലെ പ്രതിരോധശേഷിയെ വർദ്ധിപ്പിക്കുന്നതിന് വെണ്ടയ്ക്ക ദിവസവും കഴിക്കുന്നത് ശീലമാക്കുക. ആരോഗ്യമുള്ള ശരീരത്തിന് വെണ്ടക്ക ശീലമാക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.