ആരും പ്രതീക്ഷിക്കാത്ത രുചിയിലും എളുപ്പത്തിലും ഒരു വിഭവം തയ്യാറാക്കാം. ഗ്രീൻപീസും മുട്ടയും മാത്രം മതി. | Easy Side Dish

ചോറിനും ചപ്പാത്തിക്കും ഒരുപോലെ കഴിക്കാൻ പറ്റുന്ന ഒരു വിഭവം ഉണ്ടെങ്കിൽ വീട്ടമ്മമാർക്ക് ജോലി വളരെയധികം എളുപ്പമായിരിക്കും. ഗ്രീൻപീസും മുട്ടയും കൊണ്ട് വളരെ പെട്ടന്നു തന്നെ തയ്യാറാക്കാൻ സാധിക്കുന്ന വ്യത്യസ്തമായ ഒരു പുതിയ വിഭവം ഉണ്ടാക്കി നോക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ അരകപ്പ് ഗ്രീൻപീസ് ആവശ്യത്തിനു ഉപ്പും വെള്ളവും ചേർത്ത് നന്നായി വേവിച്ചെടുക്കുക.

   

അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിലേക്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ഇട്ട് കൊടുക്കുക. ശേഷം സവാള നല്ലതുപോലെ വഴറ്റി എടുക്കുക. അതിലേക്ക് 3 പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. സവാളയുടെ നിറം അധികം മാറാതെ ചെറുതായൊന്നു വഴന്നു വന്നാൽ മതി. അതിലേക്ക് ആവശ്യത്തിനു കറിവേപ്പില ചേർത്ത് കൊടുക്കുക.

അതിനുശേഷം പാനിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപൊടി, കാൽ ടീസ്പൂൺ ഗരം മസാല, കാൽ ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ കുരുമുളകുപൊടി ചേർത്ത് ചെറുതീയിൽ പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നതുവരെ നന്നായി ഇളക്കി കൊടുക്കുക. അതിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന ഗ്രീൻപീസ് ചേർത്ത് കൊടുക്കുക. ആവശ്യമെങ്കിൽ കുറച്ചു ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. ഇതിനു ശേഷം ഗ്രീൻപീസിലെ വെള്ളം വറ്റി മസാലയെല്ലാം കുറുകി വരുന്നതുവരെ നന്നായി ഇളക്കി കൊടുക്കുക. ഗ്രീൻപീസ് നല്ലതുപോലെ ഡ്രൈ ആയി വന്നതിനുശേഷം പാനിന്റെ ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക.

ശേഷം പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് മുട്ട പൊട്ടിച്ചൊഴിക്കുക. അതിനുശേഷം മുട്ട നല്ലതുപോലെ ചിക്കി എടുക്കുക. അതിനുശേഷം ഗ്രീൻപീസുമായി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഇറക്കിവെക്കാം. ഗ്രീൻപീസും മുട്ടയും ഒരുപോലെ ഇഷ്ടപ്പെടുന്നവർക്ക് വളരെയധികം ആസ്വദിച്ച് കഴിക്കാൻ സാധിക്കുന്ന ഈ വിഭവം ഇന്നു തന്നെ തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *