അച്ചാറുകൾ നിരവധിയാണ്. അച്ചാർ ഇഷ്ടപ്പെടാത്തവരും ആരും തന്നെ ഉണ്ടാകില്ല. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ച് കൊണ്ട് രുചികരമായ ഒരു പൈനാപ്പിൾ അച്ചാർ എളുപ്പത്തിൽ തയ്യാറാക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ വെച്ച് ചൂടാക്കുക. പാൻ ചൂടായതിനു ശേഷം അതിലേക്ക് മൂന്ന് ടീ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടാക്കി വന്നതിനുശേഷം അതിലേക്ക് അരടീസ്പൂൺ കടുകിട്ടു കൊടുക്കുക. കടുക് പൊട്ടി വന്നതിനുശേഷം ആവശ്യത്തിന് കറിവേപ്പില ഇട്ടു കൊടുക്കുക.
ഇതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് എരുവിന് ആവശ്യമായ പച്ചമുളക് ചെറുതായി അരിഞ്ഞത്. എന്നിവ ചേർത്ത് ഇഞ്ചി ചെറിയൊരു ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റി കൊടുക്കുക. ഇഞ്ചിയുടെ നിറമെല്ലാം മാറി വന്നതിനുശേഷം ഒരു കൈതച്ചക്ക ചെറിയ കഷണങ്ങളായി അരിഞ്ഞത് പാനിലേക്ക് ഇട്ടു കൊടുക്കുക. കൈതച്ചക്ക നല്ലതുപോലെ വഴറ്റി എടുക്കുക. കൈതച്ചക്കയിൽനിന്ന് വെള്ളം എല്ലാം പൂർണ്ണമായി വറ്റി വരുന്നതുവരെ വഴറ്റിയെടുക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. കൈവിടാതെ തന്നെ നന്നായി ഇളക്കി കൊടുക്കുക. പൈനാപ്പിൾ നന്നായി സോഫ്റ്റ്‌വെയർ വന്നതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, നാല് ടീസ്പൂൺ മുളകുപൊടി, മുക്കാൽ ടീസ്പൂൺ ഉലുവപ്പൊടി, അരടീസ്പൂൺ കായപ്പൊടി എന്നിവ ഇട്ടു കൊടുക്കുക. പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക. അതിനുശേഷം ആവശ്യത്തിന് പുളി വെള്ളത്തിൽ കലക്കി ഇതിലേക്ക് ഒഴിച്ചു കൊടുക്കുക.
ശേഷം നന്നായി ഇളക്കി കൊടുക്കുക. അതേ സമയം ഒരു പാനിൽ അരക്കപ്പ് ശർക്കര ആവശ്യത്തിന് വെള്ളം ചേർത്ത് ഉരുക്കി എടുക്കുക. പുളി വെള്ളം എല്ലാം വറ്റി വന്നതിനുശേഷം ഉരുക്കിയ ശർക്കര ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. ശർക്കര നേരിട്ട് ചീകി ഇട്ട് കൊടുത്താലും മതി. ശേഷം നന്നായി കുറുക്കിയെടുക്കുക. കുറുകി വന്നതിനുശേഷം ഇറക്കിവെക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ വളരെ സ്വാദിഷ്ടമായ ഒരു പൈനാപ്പിൾ അച്ചാർ ഈ രീതിയിൽ തയ്യാറാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.