ചോറിനും ചപ്പാത്തിക്കും കറി ഇത് മതി. കുരുമുളക് ഇട്ട അടിപൊളി മുട്ടക്കറി. ഇതുപോലെ ഉണ്ടാക്കി നോക്കൂ. | Spicy Pepper Egg Curry

ചോറിനും ചപ്പാത്തിക്കും പത്തിരിക്കും കഴിക്കാൻ നല്ല കോമ്പിനേഷനാണ് മുട്ടക്കറി. തേങ്ങാപ്പാൽ ഒഴിച്ചും മസാല കറിയായും മുട്ടക്കറി കഴിച്ചിട്ട് ഉണ്ടാകും. ഇനി വീട്ടമ്മമാർക്ക് കുരുമുളക് ഇട്ട അടിപൊളി മുട്ട കറി ഉണ്ടാക്കി നോക്കാം. അതിനായി ആദ്യം തന്നെ രണ്ട് ടീസ്പൂൺ കുരുമുളക് ഒരു പാനിൽ ഇട്ട് ചൂടാക്കിയെടുക്കുക. അതിനുശേഷം നന്നായി പൊടിച്ചെടുക്കുക. ശേഷം ഒരു പാനിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക അതിലേക്ക് പൊടിച്ച കുരുമുളക് കൊടുക്കുക.

   

അതിനുശേഷം പുഴുങ്ങി എടുത്ത മുട്ട പകുതിയാക്കി കുരുമുളകിലിട്ട് ചെറുതായി വറുത്തെടുക്കുക. അതിനുശേഷം മാറ്റിവെക്കുക. അതേ പാനിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി ഒരു ടീസ്പൂൺ വെളുത്തുള്ളി ചേർത്ത് നന്നായി മൊരിയിച്ചെടുക്കുക. ശേഷം ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് വഴറ്റി എടുക്കുക.

അതിലേക്ക് കറിവേപ്പിലയും ഇടുക. സവാള വഴന്നു വന്നതിനുശേഷം അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കി കൊടുക്കുക. ശേഷം അതിലേക്ക് ഒരു വലിയ തക്കാളി അരിഞ്ഞത് ഇട്ട് കൊടുക്കുക.തക്കാളി മൂടിവെച്ച് വേവിക്കുക.

തക്കാളി വെന്തു ഉടഞ്ഞതിനുശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് കൊടുക്കുക. തിളച്ചു വന്നതിനുശേഷം കാൽ ടീസ്പൂൺ പെരുംജീരകം, അര ടീസ്പൂൺ ഗരം മസാല ചേർക്കുക. ശേഷം അതിലേക്ക് മുട്ട ചേർത്ത് കൊടുക്കുക. ശേഷം അടച്ചുവെച്ച് വേവിച്ചെടുക്കുക. കറി നന്നായി കുറുകി വന്നതിനുശേഷം കറിവേപ്പിലയും ചേർത്ത് ഇറക്കി വെക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *