ക്യാബേജ് കൊണ്ട് തോരൻ, സാലഡ്, ബജ്ജി എന്നീ ഭക്ഷണസാധനങ്ങൾ എല്ലാവരും കഴിച്ചു കാണും. ആർക്കും അറിയാത്ത വളരെ രുചികരമായ ഒരു കറി ക്യാബേജ് കൊണ്ട് ഉണ്ടാക്കി നോക്കിയാലോ. ചപ്പാത്തിക്കും ചോറിനും കൂടെ കഴിക്കാൻ വളരെയധികം രുചികരമാണ്. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കുക്കറിലേക്ക് കാൽക്കപ്പ് പരിപ്പ് കഴുകി വൃത്തിയാക്കി ഇടുക.
അതിലേക്ക് എരുവിന് ആവശ്യമായ പച്ചമുളക്, നാലു വലിയ വെളുത്തുള്ളി ചെറിയ കഷണങ്ങളാക്കി അരിഞ്ഞത്, ഒരു കപ്പ് വെള്ളവും ചേർത്ത് നന്നായി വേവിച്ചെടുക്കുക. നന്നായി വെന്തു വന്നതിനുശേഷം അതിലേക്ക് രണ്ടു കപ്പ് ക്യാബേജ് അരിഞ്ഞത് ഇട്ടു കൊടുക്കുക. അതിലേക്ക് ഒരു കപ്പ് രണ്ടാംപാൽ ചേർത്ത് കൊടുക്കുക.
ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് ക്യാബേജ് നല്ലതുപോലെ വേവിച്ചെടുക്കുക. ക്യാബേജ് വെന്തു വന്നതിനുശേഷം അതിലേക്ക് ഒരു കപ്പ് ഒന്നാം പാലും ചേർത്ത് കൊടുക്കുക. ശേഷം ഇളക്കി ഉടൻതന്നെ ഇറക്കിവെക്കുക. അതിലേക്ക് ഒരു നുള്ള് പഞ്ചസാരയും ചേർക്കുക. ശേഷം ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക.
അതിലേക്ക് അരടീസ്പൂൺ കടുകിട്ട് പൊട്ടിച്ച് എടുക്കുക. അതിലേക്ക് രണ്ട് വറ്റൽ മുളക് പൊട്ടിച്ചതും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് വറുത്തെടുക്കുക. അതിനുശേഷം തയ്യാറാക്കി വെച്ച കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. വളരെ രുചികരവും വ്യത്യസ്തവുമായ ക്യാബേജ് കറി എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ തന്നെ ഇഷ്ടപ്പെടും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.