പപ്പായ ഉപയോഗിച്ചുകൊണ്ട് ഒരു പുതിയ വിഭവം തയ്യാറാക്കാം. വളരെ കുറച്ച് സമയം കൊണ്ട് തന്നെ ഇത് തയ്യാറാക്കാൻ സാധിക്കും. ചോറുണ്ണാൻ ഇതുപോലെ ഒരു വിഭവം തന്നെ ധാരാളം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പപ്പായയുടെ പകുതിയെടുത്ത് ചെറിയ കഷ്ണങ്ങളാക്കി നുറുക്കി ഒരു പാത്രത്തിൽ ഇടുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് മൂന്ന് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.
എണ്ണ ചൂടായതിനു ശേഷം അര ടീസ്പൂൺ കടുക് ഇട്ട് പൊടിച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിനു കറിവേപ്പില ചേർത്ത് കൊടുക്കുക. ശേഷം നാലു വെളുത്തുള്ളി ചെറുതായരിഞ്ഞത് ചേർത്ത് മൂപ്പിച്ചെടുക്കുക. അതിലേക്ക് രണ്ടു നുള്ള് കായപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം എരുവിന് ആവശ്യമായ മൂന്ന് പച്ചമുളക് കീറിയതും ചേർത്ത് കൊടുക്കുക. അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന പപ്പായ ചേർത്ത് കൊടുത്തത് ഇളക്കിയെടുക്കുക.
ശേഷം രണ്ട് വലിയ സവോള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് ഇളക്കുക. അതിനുശേഷം അടച്ചുവെച്ച് വേവിച്ചെടുക്കുക. പപ്പായ പകുതി വെന്തതിനുശേഷം അതിലേക്ക് ആവശ്യത്തിനു ഉപ്പ് ചേർത്തിളക്കുക. അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപൊടിയും, ഒന്നര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ പെരുംജീരകപ്പൊടി, മുക്കാൽ ടീസ്പൂൺ ചിക്കൻ മസാല ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക.
അതിനുശേഷം വീണ്ടും അടച്ച് വെച്ച് വേവിക്കുക. പപ്പായ നല്ലതുപോലെ ഡ്രൈ ആയി തന്നെ എടുക്കുക. പാകം ആയതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക. ചോറിനൊപ്പം കഴിക്കാൻ വളരെയധികം രുചികരമായ ഒരു വിഭവം ആണിത്. എല്ലാവരും ഇന്നു തന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.