ഇത് സൂപ്പറാട്ട. വെറും 15 മിനിറ്റിൽ ഇഡ്ലി തട്ടിൽ ഇനി ആർക്കും ഉണ്ടാക്കാം പഞ്ഞി പോലുള്ള കേക്ക്. | Making Of Cup Cakes

ഓവനും ബീറ്ററും ഒന്നും വേണ്ട ഇഡ്ഡലി തട്ട് ഉപയോഗിച്ചുകൊണ്ട് പഞ്ഞി പോലുള്ള ഒരു കേക്ക് തയ്യാറാക്കാം. ഇതുണ്ടാക്കാൻ വെറും 15 മിനിറ്റ് മാത്രം മതി. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒന്നരക്കപ്പ് മൈദ അരിച്ചെടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡാ, ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ഒഴിക്കുക.

   

അതിലേക്ക് കാൽകപ്പ് ഓയിൽ, മുക്കാൽ കപ്പ് പഞ്ചസാര, മുക്കാൽ കപ്പ് പാല് ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഇതിലേക്ക് എടുത്ത് വച്ചിരിക്കുന്ന മൈദ പൊടി കുറേശ്ശെയായി ഇട്ടുകൊടുത്തു ഇളക്കിയോജിപ്പിക്കുക. ഒട്ടും കട്ടകൾ ഇല്ലാതെ തന്നെ നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ വാനില എസൻസ് ചേർത്ത് കൊടുക്കുക.

അതിനുശേഷം രണ്ടു പാത്രങ്ങളിൽ ആയി തുല്യ അളവിൽ മാവ് മാറ്റിവെക്കുക. അതിൽ ഒരു പാത്രത്തിലേക്ക് 3 ടീസ്പൂൺ കൊക്കോ പൗഡർ ഇട്ട് കൊടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ പൊടിച്ച പഞ്ചസാര ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഇഡലി ഉണ്ടാക്കുന്ന തട്ട് എടുത്ത് അതിലേക്ക് കുറച്ച് എണ്ണ തടവി കൊടുക്കുക. അതിനുശേഷവും ആദ്യം മൈദ പൊടി ഇട്ട മാവൊഴിച്ച് കൊടുക്കുക. ശേഷം ചോക്ലേറ്റ് ചേർത്ത മാവ് ഒഴിച്ചു കൊടുക്കുക. ഈ രീതിയിൽ ഒരു തട്ട് മുഴുവൻ നിറയ്ക്കുക.

ശേഷം ഒരു ടൂത്ത് പിക് കൊണ്ട് മാവിൻ ഇളക്കിക്കൊടുക്കുക. അതിനുശേഷം അടിഭാഗം കട്ടിയുള്ള ഏതെങ്കിലുമൊരു പത്രം എടുക്കുക. ശേഷം അഞ്ചുമിനിറ്റ് ചൂടാക്കാൻ വയ്ക്കുക. അതിനു മുകളിലേക്ക് ഒരു തട്ട് വച്ച് കൊടുക്കുക. തട്ടിന്റെ മുകളിലായി ഇഡ്ലി തട്ട് വെച്ചു കൊടുക്കുക. ശേഷം മുടി വെച്ച് 15 മിനിറ്റ് വേവിക്കുക. അതിനുശേഷം ചൂടാറുമ്പോൾ പാത്രത്തിൽ നിന്നും അടർത്തി മാറ്റുക. ശേഷം രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *