വീട്ടുവളപ്പിലും പറമ്പുകളിലും നാം സ്ഥിരമായി കാണുന്ന ഒരു ചെടിയാണ് മഷിത്തണ്ട്. പലരുടെയും ബാല്യകാല സ്മരണകൾ ഉണർത്തുന്ന ഒരു ചെടിയാണിത്. അലങ്കാരച്ചെടിയായും ആഹാര പദാർത്ഥമായും വേദനസംഹാരിയായും ഈ ചെടിയെ ധാരാളം ഉപയോഗിച്ചുവരുന്നു. ഇതൊരു ഔഷധസസ്യമാണ് എന്ന് പലർക്കും അറിയില്ല. വെള്ളത്തണ്ട്, വെറ്റില പച്ച, കണ്ണാടി പച്ച, മഷിപ്പച്ച, കോലുമഷി എന്നിങ്ങനെ പല പേരുകളിലാണ് കേരളത്തിൽ അങ്ങോളമിങ്ങോളം അറിയപ്പെടുന്നത്.
ഒരു വർഷമാണ് ഈ ചെടിയുടെ ആയുസ്സ്. കേരളത്തിലെ കാലാവസ്ഥയ്ക്ക് വളരെ അനുയോജ്യമാണ് ഈ ചെടി. ഈ ചെടിയിൽ ജലാംശം ധാരാളമുള്ളതിനാൽ തണ്ടു വളരെയധികം നേർത്തതാണ് അതുകൊണ്ടുതന്നെ ഇതിന്റെ തണ്ടുകൾ പെട്ടെന്ന് പൊട്ടി പോകാൻ കാരണമാകുന്നു. പല ആരോഗ്യപ്രശ്നങ്ങൾക്കും വളരെയധികം ഉപകാരപ്രദമായ ഒരു ഒറ്റമൂലിയാണ് മഷിത്തണ്ട്. വൃക്കരോഗങ്ങൾക്ക് ഇത് സമൂലം വളരെയധികം ഗുണകരമാണ്. ഇതൊരു വേദനസംഹാരി കൂടിയാണ്.
ഈ ചെടിയുടെ ഇലയും തണ്ടും അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദനയ്ക്ക് വളരെയധികം ഉത്തമമാണ്. വേനൽക്കാലങ്ങളിൽ ശരീരത്തിലെ ചൂടിനെ അകറ്റാൻ ഈ ചെടി ജ്യൂസ് ആയി കുടിക്കാറുണ്ട്. ഇത് ശരീരത്തിന് ഉന്മേഷം നൽകുന്നു. ജലാംശം ധാരാളം അടങ്ങിയ ഈ ചെടി ഭക്ഷണപദാർത്ഥം ആയി ഉപയോഗിക്കാറുണ്ട്. ഈ ചെടിയുടെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ പൂപ്പൽ രോഗങ്ങളെ തടയാൻ നല്ലതാണ്. ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് അകറ്റാൻ മഷിതണ്ടിന്റെ ഇലയും തണ്ടും ധാരാളമായി ഉപയോഗിക്കുന്നു. വിശപ്പില്ലായ്മക്കും രുചിയില്ലായ്മക്കും വളരെയധികം ഗുണകരമാണ് മഷിത്തണ്ട്.
വായു ശുദീകരിക്കാൻ ഈ ചെടിക്ക് കഴിവുണ്ട് അതുകൊണ്ടുതന്നെ വീടിനകത്ത് വളർത്തുന്നത് വളരെയധികം നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ഘടകം വീടിനുള്ളിലെ ഏതൊരഴുക്കും മാറ്റാനും ഗുണകരമാണ്. മുഖക്കുരു പോലുള്ള ചർമ്മരോഗങ്ങളെ അകറ്റാൻ ഇനി ചെടി അരച്ച് പുരട്ടുന്നത് നല്ലതാണ്. യൂറിക് ആസിഡിന്റെ അളവിനെ ക്രമീകരിക്കാൻ ഈ ചെടി കഴിക്കുന്നത് നല്ലതാണ്. കൊളസ്ട്രോൾ രോഗത്തെ കുറക്കാനും ഈ ചെടി വളരെയധികം ഉപയോഗിക്കുന്നു. ഇനി ആരും തന്നെ ഈ ചെടിയെ പറച്ചു കളയാതെ ഉപയോഗപ്രദമാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.