റസ്റ്റോറന്റ്കളിലും കല്യാണവീടുകളിലും കിട്ടുന്ന സോഫ്റ്റ് ബട്ടൂര കഴിക്കാൻ വളരെയധികം രുചിയാണ്. എന്നാൽ അവർ അതിൽ ബട്ടൂര സോഫ്റ്റ് ആകുന്നതിന് ബേക്കിംഗ് സോഡയും മറ്റും ചേർക്കുന്നുണ്ട്. എന്നാൽ അതൊന്നും ചേർക്കാതെ തന്നെ നല്ല സോഫ്റ്റ് ബട്ടൂര വീട്ടിൽ തയ്യാറാക്കി എടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ ഒരു കപ്പ് മൈദ എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ റവ, ആവശ്യത്തിന് ഉപ്പ്, ഒന്നര ടീസ്പൂൺ നെയ്യ്, 2 ടീസ്പൂൺ തൈര്, അര ടീസ്പൂൺ ഈനോ ചേർത്ത് കൈകൊണ്ട് ഇളക്കിയെടുക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി കുഴച്ചെടുക്കുക.
കയ്യിൽ അല്പം എണ്ണ തേച്ച് 10 മിനിറ്റോളം കുഴച്ചെടുക്കുക. എത്ര നേരം കുഴക്കുന്നുവോ അത്രയും മാവു സോഫ്റ്റ് ആയി കിട്ടും. അതിനുശേഷവും ഒരു നനഞ്ഞ തുണികൊണ്ട് പൊതിഞ്ഞ് 10 മിനിറ്റ് മാറ്റി വയ്ക്കുക. അതിനുശേഷം ചെറിയ ഉരുളകളായി ഉരുട്ടി എടുത്ത് ഇഷ്ടമുള്ള ആകൃതിയിൽ പരത്തി എടുക്കുക. ശേഷം ഒരു പാനിൽ ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാക്കുക.
എണ്ണ നല്ലതുപോലെ ചൂടായതിനു ശേഷം മാത്രം തയ്യാറാക്കിവെച്ച ബട്ടൂര ഇട്ടു വറുത്തെടുക്കുക. വളരെ സോഫ്റ്റ് ആയ ബട്ടൂര ഈ രീതിയിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. ഇതിന്റെ കൂടെ ഇറച്ചിക്കറിയോ മസാലക്കറിയോ കൂട്ടി കഴിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.