ബ്രേക്ക്‌ഫാസ്റ്റിനു പുട്ട് കഴിക്കാത്ത മലയാളികൾ ഉണ്ടാവില്ല. ഏതു നേരം ആയാലും പുട്ട് കഴിക്കാൻ താല്പര്യം ഉള്ളവർ ഉണ്ടാകാം. പുട്ട് ഉണ്ടാക്കുമ്പോൾ പൊതുവെ ഉണ്ടാകുന്ന ഒരു പ്രശനം ആണ് കട്ടിയായി വരുന്നത്. വീട്ടിലുണ്ടാക്കുന്ന പുട്ട് തണുത്തു പോകുബോൾ ചിലപ്പോൾ കട്ടി ആകാറുണ്ട്. ഇതുപോലെ ഉണ്ടാക്കിയാൽ പുട്ട് തണുത്ത് പോയാലും കട്ടിയാവാതെ സോഫ്റ്റ് ആയി തന്നെ ഇരിക്കും.
അതിനായി ഇനി പുട്ടുണ്ടാക്കാൻ ചോറ് മതി. ചോറ് ചേർത്തു പുട്ട് പൊടി തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ഒരു കപ്പ് ചോറും ഒരു കപ്പ് അരിപ്പൊടിയും എടുത്തുവയ്ക്കുക. ചോറ് എടുക്കുന്നത് എത്രയാണോ അതേ അളവിൽ തന്നെ അരിപ്പൊടിയും എടുക്കണം. ഒരുപാട് വെന്തു പോയ അരി ഇതിനായി ഉപയോഗിക്കരുത്.
ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് ചോറ്, ഒരു കപ്പ് അരിപൊടി, വലിയ കഷ്ണം ചുവന്നുള്ളി, കാൽ ടീസ്പൂൺ ജീരകം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സിയിലിട്ട് നല്ലതുപോലെ അടിച്ചെടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക. വെള്ളം ഒട്ടും ചേർക്കാതെ തന്നെ പുട്ട് ഉണ്ടാക്കാനുള്ള പൊടി തയ്യാർ.
അതിനുശേഷം പുട്ടുണ്ടാക്കുന്ന കുഴലിലേക്ക് ആദ്യം കുറച്ചു തേങ്ങ ചേർക്കുക. ശേഷം ആവശ്യത്തിന് പുട്ടുപൊടി ചേർക്കുക. അതിനുമുകളിൽ വീണ്ടും തേങ്ങ ഇട്ടുകൊടുക്കുക. ഈ രീതിയിൽ പുട്ട് തയ്യാറാക്കുക. ശേഷം ആവിയിൽ നല്ലതുപോലെ വേവിച്ചെടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി കഴിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.