തക്കാളി കറി പല രീതിയിൽ വെക്കുന്ന വീട്ടമ്മമാർ ഉണ്ടായിരിക്കും. 10 മിനിറ്റ് കൊണ്ട് വളരെ ഈസിയായി ഒരു തക്കാളി കറി തയ്യാറാക്കി എടുക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് പരിചയപ്പെടാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് 3ചുവന്നുള്ളി, 3 പച്ചമുളക്, ആവശ്യത്തിനു കറിവേപ്പില, കാൽ ടീസ്പൂൺ മഞ്ഞൾപൊടി, ഒരു കപ്പ് തേങ്ങ ചിരകിയത്, അര ടീസ്പൂൺ ജീരകം, ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
അതിനുശേഷം ഒരു മൺ ചട്ടിയിലേക്ക് മൂന്നു വലിയ തക്കാളി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഇട്ടുകൊടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, 3 പച്ചമുളക് കീറിയത്, ആവശ്യത്തിനു കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, തക്കാളി വേവുന്നതിന് ആവശ്യമായ വെള്ളം ചേർത്ത് കൊടുക്കുക.
അതിനുശേഷം അടച്ചുവെച്ച് വേവിക്കുക. തക്കാളി വെന്തു വന്ന ശേഷം തയ്യാറാക്കി വെച്ച അരപ്പ് ഒഴിച്ചു കൊടുത്തു ഇളക്കുക. ശേഷം കറി ചെറുതായി കുറുകി വരുന്നതുവരെ ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക. കറി തിളച്ചു വന്നുകഴിഞ്ഞാൽ ഓഫ് ചെയ്യ്തു ഇറക്കിവെക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ രണ്ട് ടീസ്പൂൺ എണ്ണയൊഴിച്ച് ചൂടാക്കുക.
അതിലേക്ക് അര ടീസ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക. അതിനു ശേഷം മൂന്ന് ടീസ്പൂൺ ചെറിയ ഉള്ളി അരിഞ്ഞത്, 3 വറ്റൽ മുളക്, ആവശ്യത്തിനു കറിവേപ്പില ചേർത്ത് നന്നായി വറുത്തെടുക്കുക. അതിനുശേഷം തയ്യാറാക്കിയ കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. കുറച്ച് സമയം അടച്ച് വെച്ചതിനുശേഷം ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.