ചോറുണ്ണാൻ ഒരുപാട് കറികളുടെ ഒന്നും ആവശ്യം ഇല്ല. രുചികരമായ ഒരു കറി മാത്രം മതി. അത്തരത്തിൽ സവാള ഉപയോഗിച്ച് ഒരു പച്ചടി തയ്യാറാക്കാം. വെറും മൂന്നു മിനിറ്റ് കൊണ്ട് ചോറ് വിളമ്പുന്ന നേരത്തിനുള്ളിൽ പച്ചടി തയ്യാറാക്കി എടുക്കാം. ഇത് എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് നോക്കാം. ആദ്യം തന്നെ അരക്കപ്പ് തേങ്ങ, 5 ചെറിയ ചുവന്നുള്ളി, കുറച്ച് തൈര് ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് ഒരു വലിയ സബോള ചെറിയ കഷണങ്ങളാക്കി നുറുക്കിയത് ഇട്ടുകൊടുക്കുക. ശേഷം ചെറുതായി അരിഞ്ഞ 6 പച്ചമുളക് ചേർത്ത് കൊടുക്കുക. അതിനുശേഷം അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് തൈരും ചേർത്ത് കൊടുക്കുക. പുളിക്ക് അനുസരിച് ചേർത്ത് കൊടുക്കേണ്ടതാണ്.
ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ഇട്ടു കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം മറ്റൊരു പാത്രത്തിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കുക.
അതിലേക്ക് ഒരു ടീസ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക. അതിലേക്ക് രണ്ടു ചെറിയ ഉള്ളി അരിഞ്ഞത് ഇട്ടുകൊടുക്കുക. ആവശ്യത്തിനു കറിവേപ്പില ഇട്ട് കൊടുക്കുക. ശേഷം നല്ലതുപോലെ വറുത്തെടുക്കുക. ശേഷം സവാളയിലേക്ക് ഇട്ടുകൊടുക്കുക. ഇളക്കി യോജിപ്പിക്കുക. വളരെയധികം രുചികരമായ സവാള പച്ചടി ഈ രീതിയിൽ തയ്യാറാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.