വീട്ടിലേക്ക് വരുന്ന വരുന്നവർക്ക് കൊടുക്കാൻ പെട്ടന്ന് വീട്ടമ്മമാർ തയ്യാറാക്കുന്ന ഒന്നാണ് ജ്യൂസുകൾ. പലതരത്തിലുള്ള ജ്യൂസുകളും വീട്ടമ്മമാർ തയ്യാറാക്കാറുണ്ട്. ജ്യൂസ് ഉണ്ടാക്കാൻ വിപണിയിൽ ധാരാളം രുചികരമായ സ്ക്വാഷ് ലഭിക്കും. ഇനി പുറത്തുപോയി സ്ക്വാഷ് വാങ്ങേണ്ട. പൈനാപ്പിൾ ഉപയോഗിച്ച് വീട്ടിൽ തന്നെ സ്ക്വാഷ് ഉണ്ടാക്കിയെടുക്കാം. ഇത് തയ്യാറാക്കാൻ ഒരു പൈനാപ്പിൾ ചെറിയ കഷണങ്ങളാക്കി നുറുക്കി എടുക്കുക. അതിനുശേഷം വെള്ളം ഒഴിക്കാതെ മിക്സിയിൽ നന്നായി അരച്ചെടുക്കുക.
ശേഷം അരിച്ചു ഒരു പാനിലേക്ക് ഒഴിച്ച് കൊടുക്കുക. അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്ത് കൊടുക്കുക. തിളച്ചു വരുമ്പോൾ ഉണ്ടാകുന്ന പതയെല്ലാം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനുശേഷം പഞ്ചസാര എല്ലാം അലിഞ്ഞു പൈനാപ്പിൾ നന്നായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക. ശേഷം അതിൽനിന്നും ഒരു ടീസ്പൂൺ എടുത്തു ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക.
അതിലേക്ക് കാൽടീസ്പൂൺ സിട്രിക് ആസിഡ് ചേർത്ത് ഇളക്കുക. അതിനുശേഷം പാനിലേക്ക് ഒഴിച്ച് കൊടുത്ത് ഇളക്കിയോജിപ്പിക്കുക. അതിലേക്ക് ആവശ്യമെങ്കിൽ മാത്രം ഫുഡ് കളർ ചേർക്കുക. ശേഷം ഇളക്കുക. അതിലേക്ക് ഒരു ടീസ്പൂൺ പൈനാപ്പിൾ എസൻസ് ചേർത്ത് കൊടുക്കുക.
പൈനാപ്പിൾ എസൻസ് ആവശ്യമെങ്കിൽ മാത്രം ചേർത്ത് കൊടുത്താൽ മതി. ചേർക്കുകയാണെങ്കിൽ പൈനാപ്പിളിന്റെ രുചി കൂടുതൽ ലഭിക്കും. ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക. ഇത് ഒരു കുപ്പിയിൽ ആക്കി ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കാവുന്നതാണ്. ഇതുപോലെ ഏതു പഴം വേണമെങ്കിലും ഈ രീതിയിൽ സ്ക്വാഷ് തയ്യാറാക്കി വയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.