മുറ്റത്ത് ധാരാളമായി പുല്ല് നിറഞ്ഞ ഒരു അവസ്ഥ നിങ്ങളുടെ വീട്ടിലും ഉണ്ടാകാറുണ്ടോ. ഇങ്ങനെ പുല്ലു നിറഞ്ഞ ഒരു അവസ്ഥ ഉണ്ടാകുമ്പോൾ സാധാരണയായി നാം ചെയ്യാറുള്ളത് കുഞ്ഞിന് പറിച്ചു കളയുകയോ കത്തി കൊണ്ട് വീശി കളയുകയോ ആണ്. ചെറിയ പുല്ലുകൾ ആണ് എങ്കിൽ എത്രതന്നെ പറിച്ചാലും പോരാത്ത ഒരു അവസ്ഥയും ഉണ്ടാകാം. നിങ്ങളുടെ മുറ്റത്തും ഈ രീതിയിൽ പുല്ലു നിറഞ്ഞ വൃത്തികേടാകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ടോ.
എന്നാൽ ഇനി നിങ്ങൾക്ക് നല്ല എളുപ്പത്തിൽ പുല്ലു മുഴുവൻ ഇല്ലാതാക്കാൻ ഒരു മാർഗമുണ്ട്. ഒരു രൂപ ചിലവില്ലാതെ കെമിക്കലുകൾ ഇല്ലാതെ വളരെ നിസ്സാരമായി നിങ്ങൾക്കും വീട്ടിലിരുന്നു കൊണ്ട് ഈ പുല്ലിന് നശിപ്പിക്കാനുള്ള മാർഗം ഉണ്ടാക്കാം. ഏതൊരു സാധാരണക്കാരന്റെയും വീട്ടിലുള്ള ഈ രണ്ടു വസ്തുക്കൾ ഉപയോഗിച്ച് പുല്ലിനെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കും.
പുല്ലിൽ നിങ്ങൾ ഒന്ന് തൊടുക പോലും വേണ്ട പുല്ലു മുഴുവനും കരിഞ്ഞു ഇല്ലാതാകും. ഇതിനായി അടുക്കളയിൽ എപ്പോഴും ഉപയോഗിക്കുന്ന കല്ലുപ്പ് ആവശ്യമാണ്. കല്ലുപ്പിന് പകരമായി പൊടിയുപ്പും ഉപയോഗിക്കാം. ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്തതിനുശേഷം ഇതിലേക്ക് അല്പം സോപ്പുപൊടി ഇട്ടു കൊടുക്കാം. വീട്ടിൽ എത്രത്തോളം പുല്ല് ഉണ്ടോ അതിനനുസരിച്ച് ഓരോന്നിന്റെയും അളവിൽ വ്യത്യാസങ്ങൾ വരുത്തും.
ശേഷം അല്പം വിനാഗിരി കൂടി ഒഴിച്ച് യോജിപ്പിച്ച ശേഷം നല്ല വെയിലുള്ള സമയത്ത് പുല്ലുള്ള ഭാഗങ്ങളിലേക്ക് ഒരു കുപ്പിയിലാക്കി ഒഴിച്ചു കൊടുക്കാം. ഉറപ്പായും അഞ്ചാറു മണിക്കൂറുകൾക്ക് ശേഷം പുല്ല് പൂർണമായും കരിഞ്ഞുപോകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.