പേരക്ക നമുക്കെല്ലാവർക്കും ഇഷ്ടമാണ്. കാരണം അതിന് ഒരു പ്രത്യേക സ്വാദ് ആണ് ഉള്ളത്. പേരക്ക ഒരു പഴം എന്നതിനപ്പുറം ഒരു ഔഷധം കൂടിയാണ് എന്നുള്ള കാര്യം പലർക്കും അറിയണമെന്നില്ല. സ്വാതി നോടൊപ്പം തന്നെ ആരോഗ്യവും അത് പ്രദാനം ചെയ്യുന്നു. പേരക്ക എന്നാ പഴം മാത്രമല്ല തൊലിയും വേരും ഇലയും എല്ലാം ഔഷധഗുണങ്ങളുള്ള ഒന്നാണ്. രണ്ടു പേരക്ക കഴുകി ചതച്ച് ശുദ്ധ വെള്ളത്തിലിട്ടു വെച്ച് 12 മണിക്കൂറിനുശേഷം അരിച്ചെടുത്ത് കുടിക്കുക. പ്രമേഹരോഗികൾക്ക് ദാഹശമനത്തിന് രോഗശമനത്തിനും ഇത് വളരെയധികം നല്ലതാണ്.
ഇളം പേരയിലെ തുളസിയില ചുക്ക് കുരുമുളക് എന്നിവ ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ പനിയും ജലദോഷവും മാറും. പല്ലുവേദന ഉള്ളപ്പോൾ പേരയില ചവയ്ക്കുന്നത് ആശ്വാസം നൽകും. ദിവസവും പേരയ്ക്ക കഴിക്കുന്നത് രക്തവാതത്തിന് ഉത്തമമാണ്. പേര് മരത്തിൻറെ വേര് തൊലി 25ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കഷായംവെച്ച് കാൽ ലീറ്റർ ആക്കി 125 മില്ലി കഷായം വിധം പലവട്ടം സേവിക്കുക.
കുട്ടികളുടെ അതിസാരം മാറുന്നതിന് ഉത്തമ മരുന്നാണ് ഇത്. ഇതിനു പുറമെ ഒരുപാട് ഗുണങ്ങളുണ്ട്. തലവേദനയ്ക്ക് പേരയില അരച്ച് നെറ്റിയിൽ പുരട്ടുന്നത് വളരെയധികം നല്ലതാണ്. പേരയ്ക്ക എന്ന ഔഷധം കൊണ്ട് നമ്മുടെ ശരീരത്തിലെ ഒരുവിധപ്പെട്ട എല്ലാ സുഖങ്ങളും നല്ലൊരു പരിഹാരമാണ്. പേരക്ക കഴിക്കുക വഴി നമ്മുടെ ശരീരത്തിന് നല്ലൊരു ഗുണം ആണ് ലഭിക്കുന്നത്.
അതുകൊണ്ടുതന്നെ പേരയ്ക്ക നമ്മുടെ എല്ലാവരുടെയും വീട്ടിൽ നട്ടുപിടിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.