പലപ്പോഴും പലർക്കും അനുഭവപ്പെടുന്ന ഒരു കാര്യമാണ് പെട്ടെന്ന് ഒരു നെഞ്ചുവേദന വരിക അല്ലെങ്കിൽ നെഞ്ചിടിപ്പ് കൂടുക, ശ്വാസം മുട്ടുന്നത് പോലെ തോന്നുക, കയ്യും കാലും തളരുന്നത് പോലെ തോന്നുക ഇത്തരത്തില ലക്ഷണങ്ങൾ കാണുമ്പോൾ നമ്മൾ സ്വാഭാവികമായും എന്താണ് ചെയ്യുക. വേഗം ഡോക്ടറെ കാണുകയും ബ്ലഡ് ടെസ്റ്റ് ആവശ്യമായ എല്ലാ ടെസ്റ്റുകൾ ചെയ്യും പക്ഷേ ഇതെല്ലാം റിസൾട്ട് യാതൊരുവിധ കുഴപ്പവും ഇല്ല . എന്താണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതൊരു പക്ഷേ പാനിക് അറ്റാക്ക് ആയിരിക്കാം. എന്താണ് പാനിക് അറ്റാക്ക്, ഹാർട്ടറ്റാക്ക് അറ്റാക്ക് നോട് വളരെ അധികം സാമ്യമുള്ള ലക്ഷണങ്ങളുള്ള ഒരു രോഗമാണ്.
പാനിക് അറ്റാക്ക്. പാനിക് അറ്റാക്ക് ഒരു ഉത്കണ്ഠ രോഗം ആണ്. സാധാരണഗതിയിൽ 25 വയസ്സുള്ള ആളുകളിൽ ആണ് ഇത് കാണപ്പെടുന്നത്, അതായത് ചെറുപ്പക്കാരിൽ. സ്ത്രീകളിൽ കൂടുതൽ കണ്ടുവരുന്നത്. എന്താണ് പാനിക് അറ്റാക്ക് ലക്ഷണങ്ങൾ എന്ന് നോക്കാം. നേരത്തെ പറഞ്ഞതുപോലെ നെഞ്ചുവേദന, നെഞ്ചിടിപ്പ് കൂടുക ശ്വാസം മുട്ടുക, തൊണ്ട വരളുന്നത് പോലെയും തൊണ്ടയിൽ എന്തോ കുടുങ്ങിക്കിടക്കുന്നത് പോലെയും അനുഭവപ്പെടുക. ശരീരം മൊത്തം ആകെ വിറയ്ക്കുക, വയർ കാളിച്ച, മനംപുരട്ടൽ, നമുക്ക് ഭ്രാന്ത് പിടിക്കുന്നു.
അതുപോലെയുള്ള ഒരു പരിഭ്രാന്തി അല്ലെങ്കിൽ ഇപ്പോൾ തന്നെ മരിച്ചു പോകും എന്ന് ഒരു തോന്നൽ, കൈകാലുകൾക്ക് തരിപ്പ് അനുഭവപ്പെടുക, തണുപ്പ് അനുഭവപ്പെടുക, തല ചുറ്റുന്നത് പോലെ തോന്നുക ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ആണ് പാനിക് അറ്റാക്ക് .ഏത് ഇതിൽ 4 5 ലക്ഷണങ്ങൾ കൂടുതൽ ഉണ്ടെങ്കിൽ നമുക്ക് പാനിക് അറ്റാക്ക് ഡയഗ്നോസിസ് ചെയ്യാം.
തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.