എല്ലാ വീടുകളിലും പ്രത്യേകിച്ച് കുട്ടികൾ ഉള്ള വീട്ടിൽ നിർബന്ധമായും വെച്ച് പിടിപ്പിക്കേണ്ട ചെടിയെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഈ ചെടി പല പേരുകളിൽ അറിയപ്പെടുന്നുണ്ട്. പനിക്കൂർക്ക, കർപ്പൂരവല്ലി, കഞ്ഞി കൂർക്ക, നവര എന്നൊക്കെ പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ഇത് നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ അല്ലെങ്കിൽ ഇതിനു പറയുന്ന മറ്റു പേരുകൾ നിങ്ങൾക്കറിയാമെങ്കിൽ നിങ്ങൾ കമൻറ് ചെയ്യുന്നത് നല്ലതാണ്. ആയുർവേദത്തിൽ പനിക്കൂർക്കയുടെ ഇല പിഴിഞ്ഞ നീര് കഫത്തിലെ നല്ലൊരു ഔഷധമാണ്.
ഇതിൻറെ ഇലയും തണ്ടും ഔഷധത്തിന് ഉപയോഗിക്കുന്നു. ഗൃഹവൈദ്യം ചുക്കുകാപ്പി ലെ പ്രധാന ചേരുവയാണ് പനിക്കൂർക്ക . ഇതിൻറെ ഇല വാട്ടിപ്പിഴിഞ്ഞ നീര് അഞ്ചു മില്ലി വീതം സമം ചെറുതേനും ചേർത്തു കഴിച്ചാൽ കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുന്ന പനി ജലദോഷം ശ്വാസംമുട്ട് തുടങ്ങിയ രോഗങ്ങൾ സുഖപ്പെടും കുട്ടികൾക്കുണ്ടാകുന്ന വിവിധ രോഗങ്ങൾക്ക് ശമനം നൽകുന്നതാണ് പനിക്കൂർക്കയുടെ ഇല. ഇതിൻറെ ഇല്ല ചൂടാക്കി ഞെക്കി പിഴിഞ്ഞെടുത്ത നീര് മൂന്നു ദിവസം മൂന്നു നേരം കുഞ്ഞുങ്ങൾക്ക് നൽകുന്നത് ഏറെ നല്ലതാണ്.
വയർ ഇളക്കുവാൻ ത്രിഫലയുടെ കൂടെ നിൻറെ ഇല അരച്ച് കഴിക്കുകയാണെങ്കിൽ കൃമി മുഴുവനായും പുറത്തുപോകും. ഗ്രഹിണി രോഗത്തിന് മറ്റ് ആഹാരങ്ങളുടെ കൂടെ തന്നെ ഇതിൻറെ ഇല അല്പാല്പം ചേർത്ത് കഴിച്ചാൽ മതി. പണ്ട് കോളറ രോഗം ശമിപ്പിക്കുന്നതിന്. പനിക്കൂർക്കയുടെ ഇല ചേർത്ത വെള്ളം തിളപ്പിച്ചാറ്റിയ കഴിക്കുമായിരുന്നു. പനിക്കൂർക്കയുടെ ആറര-ഏഴ് ഇലകൾ ഇളയ ആണ് ഏറ്റവും നല്ലത്. നല്ലതുപോലെ കഴുകി എടുത്തു അതിലേക്ക് രണ്ടോ മൂന്നോ പുതിനയിലയും ഒരു കഷണം ഇഞ്ചിയും ചേർത്ത് നല്ലവണ്ണം അരയ്ക്കുക.
അതിലേക്ക് അല്പം തൈരും അതുപോലെ വെള്ളവും ചേർത്തിളക്കി അരച്ചെടുക്കുക. അത് നല്ലവണ്ണം അരിച്ചെടുത്ത് ഇതിലേക്ക് തേനും ചെറുനാരങ്ങനീരും ചേർത്ത് രാത്രി കിടക്കാൻ പോകുന്നതിന് മുമ്പ് കുടിക്കുന്നത് വയറു കുറയാൻ വളരെ നല്ലതാണ്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.