വളരെ എളുപ്പത്തിൽ ദിവസവും ചെയ്യാൻ സാധിക്കുന്ന ഒരു ഫെയ്സ് പാക്ക് ആണ് ഇന്ന് പരിചയപ്പെടുന്നത്. ദിവസവും പുറത്തുപോകുന്ന വരാണെങ്കിൽ മുഖം കരിവാളിപ്പു ന്നത് സ്വാഭാവികമാണ് . ഇതു മാറുന്നതിനു വേണ്ടി ചില സോപ്പുപയോഗിച്ച് മുഖം കഴുകാറുണ്ട്. എന്നാൽ ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുന്നത് ഉപയോഗിക്കാതെ എങ്ങനെ ഇതിനെ മാറ്റിയെടുക്കാൻ എന്നുള്ളതാണ്. പുറത്തേക്ക് പോകുന്നതിനു മുമ്പ് തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു ഫെയ്സ് പാക്ക് ആണിത്. ഇത് എങ്ങനെയാണ് ചെയ്തെടുക്കുന്നത് എന്നും ഇതിനു വേണ്ട സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഇതിനായി ഒരു പിടി ചെറുപയർ എടുക്കുക. ഇതൊരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. ദിവസവും ഉപയോഗിക്കുകയാണെങ്കിൽ ഇതിൽ കുറച്ച് അധികം ഉണ്ടാക്കി എടുത്ത് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ഇതിലേക്ക് ഒരു പിടി ഓട്സ് കൂടി ചേർക്കുന്നു. ഇതിലേക്ക് വൈറ്റ് ഓട്സ് ആണ് ചേർത്തു കൊടുക്കുന്നത്. ഇതുരണ്ടും കൂടിയാണ് പൊടിച്ച് കൊടുക്കുന്നത്. ദിവസവും ഇത് ഉപയോഗിക്കുന്നവരാണെങ്കിൽ കുറച്ചധികം പൊടിച്ച് എയർ ടൈറ്റ് ആയിട്ടുള്ള പാത്രത്തിൽ അടച്ചു വയ്ക്കാവുന്നതാണ്.
ഇത് ഒരു മാസം വരെ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ഇത് ദിവസവും ഉപയോഗിക്കുകയാണെങ്കിൽ മുഖം നിറം വെക്കുവാൻ വളരെ സഹായിക്കുന്നതാണ്. ഒരു പ്രാവശ്യം ഉപയോഗിക്കുവാൻ ആയിട്ട് ഒരു രണ്ട് ടേബിൾസ്പൂൺ മാത്രം മതിയാകും. ഇതിലേക്ക് ഒരു സ്പൂൺ തൈര് കൂടി ചേർക്കുന്നു. നല്ലപോലെ മിക്സ് ചെയ്യുന്നു. ഓട്സും ചെറുപയർ പൊടിയും തൈരും.
കൂടിചേർന്നാൽ മുഖത്തിന് നല്ല റിസൾട്ട് ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.