ഔഷധമായി ഉപയോഗിക്കുന്ന പത്തു കേരളീയ നാട്ടുചെടികൾ ആണ് ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പൂക്കൾ എന്നാണ് പറയുന്നതെങ്കിലും ഇവയുടെ ഇലകൾക്കണ് പ്രാധാന്യം കൂടുതൽ. കേരളത്തിലെ നാട്ടുവഴികളിൽ കാണുന്ന ഈ പത്തു ചെടികൾക്കും നാട്ടുവൈദ്യത്തിലും ആയുർവേദ ചികിത്സയിലും വളരെയധികം പ്രാധാന്യമുണ്ട്. അതുപോലെ ഇവയെല്ലാം മംഗളകാരികളായ ചെടികളാണ് എന്നാണ് വിശ്വാസം. ഹൈന്ദവ ദൈവ പൂജയ്ക്കും സ്ത്രീകൾക്ക് തലയിൽ ചൂടുന്ന തിനും ദശപുഷ്പങ്ങൾ ഉപയോഗിക്കുന്നു. കറുക, ചെറൂള, തിരുതാളി ,മുയൽചെവിയൻ, പൂവാംകുരുന്നില, നിലപ്പന വിഷ്ണുക്രാന്തി ,കയ്യോന്നി ,മുക്കുറ്റി, ഉഴിഞ്ഞ തുടങ്ങിയവയെല്ലാം ആണ് ദശപുഷ്പങ്ങൾ.
ഈ ദശപുഷ്പങ്ങളിൽ പെടുന്ന ഒന്നാണ് നിലപ്പന. ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത് നിലപ്പനയുടെ ഗുണങ്ങളെ കുറിച്ചാണ്. നിങ്ങൾ പലപ്പോഴും കണ്ടുകാണും നിലപ്പന എന്ന പേരിൽ നിന്നുതന്നെ ഇതിൻറെ ഇലകൾ പന്നിയോട് വളരെയധികം സാദൃശ്യമുണ്ട്. പിത്ത വാത ഹരമായ ഒരു ഔഷധസസ്യമാണ് നിലപ്പന. മഞ്ഞപ്പിത്തം, ഉഷ്ണരോഗങ്ങൾ, ധാതുപുഷ്ടി എന്നിവയ്ക്ക് ഒക്കെ ഔഷധമായി ഈ ചെടി ഉപയോഗിക്കുന്നു. മുസ്ലിം ഖദിരാദി കഷായത്തിന് ചേരുന്ന ഒരു പ്രധാന മരുന്നു കൂടിയാണ് നിലപ്പന.
താല് മൂലി, താലപത്രികവരാഗി എന്നീ പേരുകളിൽ സംസ്കൃതത്തിൽ ഈ ചെടി അറിയപ്പെടുന്നു. ഈ സസ്യത്തിന് ഹിന്ദിയിൽ മുസ്‌ലി എന്നും പേരുണ്ട്. നിലപ്പന എന്ന സസ്യത്തിന് കിഴങ്ങ് പോലെയുള്ള ഭാഗം മണ്ണിനടിയിൽ വളർന്നുകൊണ്ടിരിക്കും. മഞ്ഞ പൂക്കളാണ് ഇതിൽ ഉണ്ടാകാറുള്ളത്. ഏതുകാലത്തും നനവുള്ള സ്ഥലത്ത് വളരുന്ന സസ്യമാണ് നിലപ്പന. നിലപ്പന എല്ലാ സസ്യത്തിലെ ഇലകൾ മണ്ണിൽ തട്ടുന്ന ഭാഗത്ത് പുതിയ ചെടി ഉണ്ടാക്കുകയാണ് ചെയ്യുക.
ചുമ്മാ മഞ്ഞപ്പിത്തം ശരീരത്തിലുണ്ടാകുന്ന നീര് വേദന മൂത്ര ചൂട് എന്നിവയ്ക്ക് ഉത്തമം ഔഷധമാണ് നിലപ്പന. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.