ഇന്നത്തെ കാലത്ത് യുവതി-യുവാക്കൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. എത്രയോ മരുന്നുകൾ പരീക്ഷിച്ചിട്ടും മാറാത്ത മുഖക്കുരു ആണ് എങ്കിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ചില വീട്ടുവൈദ്യങ്ങൾ ഉണ്ട് തികച്ചും പാർശ്വഫലങ്ങളൊന്നും ഇല്ലാത്ത ഈ വീട്ടുവൈദ്യങ്ങൾ കുറിച്ച് നമുക്കൊന്ന് പരിചയപ്പെടാം. ഉള്ളി അരച്ച ചെറുനാരങ്ങാനീരും ചേർത്ത് കിടക്കാൻ നേരത്ത് മുഖത്ത് പുരട്ടുക അതിരാവിലെ ചെറുപയർ പൊടിയും വെള്ളവും ചേർത്ത് കഴുകി കളയുക മുഖക്കുരു മാറുവാൻ നല്ലൊരു മരുന്നാണ്.
വെളുത്തുള്ളി വിനാഗിരിയിൽ അരച്ച് മുഖത്തു പുരട്ടുന്നത് മുഖക്കുരു മാറി കിട്ടാൻ സഹായിക്കും. രക്തചന്ദനവും കസ്തൂരിമഞ്ഞളും കൂട്ടി ചെറുനാരങ്ങാനീരും ചാലിച്ച് പുരട്ടി അരമണിക്കൂറിനുശേഷം കഴുകി കളയുക പച്ചമഞ്ഞൾ നീര് മൈലാഞ്ചി ഇല നീര് എന്നിവ സമം ചേർത്ത് അവക്ക് ഇരട്ടി എണ്ണയും ചേർത്ത് കാച്ചി മുഖത്ത് തേക്കുന്നത് മുഖക്കുരു കറുത്ത പാടുകൾ മാറി കിട്ടുന്നതാണ്. മുഖക്കുരുവുള്ളവർ വേപ്പിനെ തൊലി വെണ്ണയിൽ അരച്ചുപുരട്ടുക. കോഴി മുട്ടയുടെ വെള്ള അടിച്ച് പതപ്പിച്ച് മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.
തുടർച്ചയായി ചെയ്താൽ മുഖക്കുരു മാറി കിട്ടുന്നതാണ്. പാലിൻറെ പാടയും ചെറുനാരങ്ങാനീരും ചേർത്ത് മുഖത്തു പുരട്ടുന്നതും മുഖക്കുരു മാറ്റി മുഖത്തിന് നിറം നൽകുകയും ചെയ്യുന്നു. യുവതിയുവാക്കൾ മുഖക്കുരുവിനെ ഭയക്കേണ്ട കാലം മാറുന്നു ഇത്തരത്തിലുള്ള മരുന്നുകൾ ചെയ്യുന്നതുമൂലം യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റാവുന്ന ആയതുകൊണ്ട് അധികം പണച്ചെലവും ഇല്ല.
ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി താഴെ കാണുന്ന വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.