ഇത് ഒരെണ്ണം വാങ്ങിച്ചാൽ മതി.., പലതുണ്ട് ഉപയോഗങ്ങൾ…

മാർക്കറ്റുകളിൽ ലഭ്യമാകുന്ന ഡബ്ലിയു ഡി ഫോർട്ടി എന്ന ഒരു പ്രോഡക്ടിനെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. നമ്മുടെ വീട് മുഴുവനും ക്ലീൻ ചെയ്യുവാനും മറ്റു പല ഉപയോഗങ്ങൾക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ഈ പ്രൊജക്റ്റ് ഓൺലൈനായും നേരിട്ടും ഷോപ്പുകളിൽ നിന്നും പർച്ചേസ് ചെയ്യാം  ദീപാവലി ദിവസങ്ങളിലും കാർത്തികയ്ക്കും നമ്മൾ വീടിനു മുന്നിൽ .

   

ചിരാത് വിളക്ക് കത്തിക്കാറുണ്ട്  ഇത് കാണുവാൻ വളരെ ഭംഗിയാണെങ്കിലും ഇതിൽ നിന്നും വീഴുന്ന എണ്ണ മാർബിളിലും ടൈലിലും എല്ലാം കറ പിടിക്കുന്നതിനും എണ്ണ മെഴുക്ക് ഉണ്ടാകുന്നതിനും കാരണമാകുന്നു. ഇത് അപ്പോൾ തന്നെ ശരിയായി ക്ലീൻ ചെയ്തില്ലെങ്കിൽ അതിൽ ചവിട്ടി ആരെങ്കിലും തന്നെ വീഴും. വെള്ളം ഉപയോഗിച്ചാണ് ഈ ഭാഗം തുടയ്ക്കുന്നതെങ്കിൽ യാതൊരു ഗുണവും ഉണ്ടാവുകയില്ല.

എന്നാൽ ഡബ്ലിയു ഡി ഫോർട്ടി എന്ന പ്രോഡക്റ്റ് സ്പ്രേ ചെയ്തതിനുശേഷം ബ്രഷ് കൊണ്ട് ഉരച്ചാൽ മതിയാകും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആകും. മഴ സമയമാകുമ്പോൾ മരത്തിൻറെ ഉപകരണങ്ങളിൽ എല്ലാം പൂപ്പൽ വരുന്നത് സാധാരണമാണ്. വെള്ളം ഉപയോഗിച്ച് തുടച്ചാലും അത് പോകണമെന്നില്ല. എന്നാൽ ഈ ഒരു പ്രൊഡക്ട് ഇത് ക്ലീൻ ചെയ്യുന്നതിന് ഉപയോഗിക്കാം. ഈ പ്രൊഡക്ട് സ്പ്രേ.

ചെയ്തതിനു ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ചാൽ മതി. വുഡൻ ഫർണിച്ചറുകൾ പോളിഷ് ചെയ്തതുപോലെ തിളങ്ങും, പിന്നീട് കുറെ കാലത്തേക്ക് അതിൽ പൂപ്പലുകൾ വരുകയില്ല. ഈ ഒരു പ്രൊഡക്ട് നല്ലൊരു ഇൻസെക്ടറി സൈഡ് ആയിട്ടും ഉപയോഗിക്കാവുന്നതാണ്. ഇതിൻറെ കൂടുതൽ ഗുണങ്ങളും ഉപയോഗ രീതികളും അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.