സാധാരണയായി വീടുകളിൽ പഴയ ഓട്ടുപാത്രങ്ങൾ ഉപയോഗിക്കുന്ന ചില സാഹചര്യങ്ങൾ ഉണ്ടാകാം. ചില പൂജാവേളകളിലും പ്രത്യേകമായി ചില ആഘോഷങ്ങളിലും ഈ ഓട്ട് പാത്രങ്ങൾ ആവശ്യമായി എടുക്കുന്ന സമയത്ത് ആയിരിക്കും ഇതിൽ ക്ലാവ് പിടിച്ച അവസ്ഥ കാണുന്നത്. നിങ്ങളുടെ വീട്ടിലെ പാത്രങ്ങളിലും ഈ രീതിയിൽ കിടക്കുന്നുണ്ട് എങ്കിൽ വളരെ എളുപ്പത്തിൽ ഇത് ഇല്ലാതാക്കാൻ സാധിക്കും.
മിക്കവാറും ആളുകളും ഈ എളുപ്പവഴി അറിയാത്തതുകൊണ്ട് തന്നെ ഒരുപാട് സമയം ഒരച്ച കഷ്ടപ്പെട്ട് ആയിരിക്കും ഓട്ട് പാത്രങ്ങൾ വൃത്തിയാക്കുന്നത്. എന്നാൽ ഈ വഴി ഒരിക്കൽ പരീക്ഷിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാക്കാം വോട്ട് പാത്രങ്ങൾ തേക്കുകയും ഒന്നും വേണ്ട എന്നത്. നിങ്ങളുടെ വീട്ടിലും വോട്ട് പാത്രങ്ങൾ പുതിയത് പോലെ തന്നെ.
തിളങ്ങുന്ന രീതിയിൽ വീണ്ടും എടുത്തു ഉപയോഗിക്കുന്നതിനു മുൻപ് ഈ ഒരു കാര്യം ചെയ്താൽ മതി. ഇതിനായി ഒരു പാത്രത്തിൽ അല്പം ഉപ്പ് എടുക്കുക ഇതിലേക്ക് ആവശ്യത്തിന് ബേക്കിംഗ് സോഡ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഒന്നോ രണ്ടോ ചെറുനാരങ്ങ പിഴിഞ്ഞ് ചേർക്കേണ്ടതും ആവശ്യമാണ്. ഇങ്ങനെ ഉണ്ടാക്കിയെടുത്ത ഈ മിക്സ് വോട്ട് പാത്രങ്ങളിൽ നല്ലപോലെ തേച്ച് പിടിപ്പിക്കുക.
അരമണിക്കൂറിന് ശേഷം ഈ പാത്രങ്ങൾ കോൽപുളി തിളപ്പിച്ച വെള്ളത്തിൽ ഇട്ട് ഒന്നുകൂടി തിളപ്പിക്കാം. ഇങ്ങനെ തിളപ്പിച്ചാൽ ഉറപ്പായും നിങ്ങളുടെ പാത്രങ്ങളിലെ അഴുക്ക് പൂർണമായും മാറി നിങ്ങളുടെ വീട്ടിലെ പാത്രങ്ങൾ പുതിയത് പോലെയായി മാറും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.