മുടിയുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നവരാണ് സ്ത്രീകളും പുരുഷന്മാരും. മുടി സുന്ദരമാകുന്നതിനും മിനുസമാക്കുന്നതിനും നല്ല നിറം ലഭിക്കുന്നതിനും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ഹെന്ന പൊടി. ഹെന്ന മിക്സ് ചെയ്ത് എടുക്കുമ്പോൾ മിക്ക ആളുകളും പറയുന്ന പ്രധാന പരാതിയാണ് കട്ടപിടിക്കുന്നു ശരിയാകുന്നില്ല എന്നത് ഒരു ഇരുമ്പിന്റെ ചീനച്ചട്ടി ഉണ്ടെങ്കിൽ.
അതിലെ ഹെന്ന മിക്സ് ചെയ്തെടുക്കുന്നതാണ് ഏറ്റവും ഉത്തമം. ഹെന്നയുടെ പൊടിയിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ചതിനു ശേഷം കുറച്ചു തൈര് കൂടി ചേർത്തു കൊടുക്കുക. തൈര് ചേർത്തു കൊടുക്കുമ്പോൾ മുടി നല്ല ആരോഗ്യമുള്ളതാവുകയും സിൽക്കി ആവുകയും ചെയ്യുന്നു. പിന്നീട് അതിലേക്ക് ഒഴിക്കേണ്ടത് തേയില വെള്ളമാണ്, ഇത് തയ്യാറാക്കുന്നതിനായി കുറച്ചു വെള്ളത്തിലേക്ക് അല്പം തേയില ചേർത്ത്.
നന്നായി വെട്ടി തിളപ്പിക്കുക. ചൂടാറിയതിനു ശേഷം മാത്രമേ തേയില വെള്ളം അതിലേക്ക് ഒഴിച്ച് കൊടുക്കുവാൻ പാടുകയുള്ളൂ. പിന്നീട് പതിയെ പതിയെ തേയില വെള്ളം അതിലേക്ക് ഒഴിച്ചുകൊടുത്തു വീഡിയോയിൽ കാണുന്ന രീതിയിൽ ഹെന്ന മിക്സ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒട്ടും തന്നെ കട്ട പിടിക്കാതെ നല്ല രീതിയിൽ ഹെന്ന മിക്സ് ചെയ്യുവാൻ സാധിക്കും.
കടയിൽ നിന്നും വാങ്ങിക്കുന്ന ഹെന്ന മിക്സിനേക്കാളും നമുക്ക് വീട്ടിൽ തന്നെ അത് തയ്യാറാക്കുവാൻ കഴിയുമെങ്കിൽ അതാണ് ഏറ്റവും ഉത്തമം. ഒട്ടും തന്നെ കൃത്രിമമായ ചേരുവകൾ ഇല്ലാതെ നാച്ചുറലായി ഹെന്ന തയ്യാറാക്കി മുടിയിൽ പുരട്ടിയാൽ അതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ ഒട്ടും തന്നെ ചെറുതല്ല. ഹെന്ന മിക്സ് ചെയ്യുവാൻ അറിയാത്തവരും തയ്യാറാക്കാൻ അറിയാത്തവരും വീഡിയോ കണ്ടു മനസ്സിലാക്കൂ.