നിത്യജീവിതത്തിൽ ഒരുപാട് ഉപകാരപ്രദമാകുന്നു നിരവധി ടിപ്പുകൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നമ്മുടെ വീട്ടുജോലികൾ എളുപ്പമാക്കുവാനും അടുക്കള പ്രശ്നങ്ങൾക്കുള്ള പരിഹാരവും ഇതിലുണ്ട്. വീട്ടമ്മമാർക്ക് മാത്രമല്ല എല്ലാവർക്കും ഒരുപോലെ തന്നെ ഇത്തരം ടിപ്പുകൾ സഹായകമാകും. വേനൽക്കാലം ആകുമ്പോൾ സ്ഥിരമായി നമ്മൾ തണ്ണിമത്തൻ വാങ്ങിക്കാറുണ്ടാകും എന്നാൽ ഇത്.
മുറിച്ചു കഴിഞ്ഞാൽ പിന്നീട് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പോലും കേടാവുകയും ആ ഭാഗത്ത് ടേസ്റ്റ് നഷ്ടമാവുകയും ചെയ്യുന്നു. എന്നാൽ അതിൽ ഒരു രണ്ട് വെളുത്തുള്ളിയുടെ അല്ലി കുത്തി വെച്ചതിനുശേഷം ഒരു ക്ലിൻ ഫിലിം ഉപയോഗിച്ച് കവർ ചെയ്ത് ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ എത്ര ദിവസമായാലും തണ്ണിമത്തൻ കേടാവുകയില്ല. സദ്യക്ക് പോകുമ്പോൾ നമുക്ക് കിട്ടുന്ന രസത്തിന് വളരെ ടേസ്റ്റാണ്, എന്നാൽ നമ്മൾ.
വീട്ടിൽ എത്ര തന്നെ ഉണ്ടാക്കുവാൻ ശ്രമിച്ചാലും ആ ഒരു രുചി ലഭിക്കുകയില്ല. എന്നാൽ ഇനി രസം ഉണ്ടാക്കുമ്പോൾ ഇറക്കി വയ്ക്കുന്നതിന് കുറച്ചു മുൻപായി കുറച്ചു കായപ്പൊടി തൂക്കിയതിനു ശേഷം മല്ലിയില കൂടി ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ സദ്യയുടെ അതേ രസത്തിന്റെ രുചി നമുക്ക് വീട്ടിൽ തയ്യാറാക്കുവാൻ കഴിയും. വളരെ ടേസ്റ്റി ആയ അപ്പം ലഭിക്കുന്നതിനായി, മാവ് അരച്ച്.
വെച്ചതിനു ശേഷം ഉണ്ടാക്കുന്നതിനെ കുറച്ചു മുൻപായി അല്പം വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക ഇങ്ങനെ ചെയ്താൽ വളരെ ടേസ്റ്റി ആയ അരികു മൊരിഞ്ഞ അപ്പം ലഭിക്കും. ഈയൊരു മാവ് തയ്യാറാക്കുന്നതിനായി പച്ചരി തേങ്ങ അല്പം ചോറു കൂടി ചേർക്കേണ്ടതുണ്ട്. പച്ചമുളക് കട്ട് ചെയ്തു കഴിഞ്ഞാൽ കൈക്ക് നീറ്റൽ അനുഭവപ്പെടാറുണ്ടോ. തുടർന്ന് ടിപ്പുകൾക്കായി വീഡിയോ കാണൂ.