ഒരു കിലോ ചെമ്മീൻ നിമിഷങ്ങൾ കൊണ്ട് ക്ലീൻ ചെയ്യാം, ഇതാ ഒരു സൂത്രം…

മീൻ കറി എല്ലാവർക്കും പ്രിയപ്പെട്ടതാണ്. എന്നാൽ മീൻ നന്നാക്കിയെടുക്കുക എന്നത് വീട്ടമ്മമാർക്ക് പലപ്പോഴും പ്രയാസമുള്ള ഒരു കാര്യമാണ്. അതിൽ തന്നെ ചെമ്മീൻ ക്ലീൻ ചെയ്യുവാൻ വളരെ ബുദ്ധിമുട്ടാണ് എന്നതാണ് മിക്ക വീട്ടമ്മമാരുടെയും പരാതി. വളരെ ഈസിയായി ചെമ്മീൻ ക്ലീൻ ചെയ്യുന്നതിനുള്ള ഒരു കിടിലൻ ട്രിക്ക് ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത് എത്ര ചെറിയ ചെമ്മീൻ .

   

ആണെങ്കിലുംവളരെ കുറച്ച് സമയം കൊണ്ട് തന്നെ മുഴുവനും ക്ലീൻ ആക്കുവാൻ സാധിക്കും. അതിനായി കത്തി പോലും ആവശ്യമില്ല. കൈകൊണ്ടുതന്നെ ഒരു കിലോ ചെമ്മീൻ വരെ 10 മിനിറ്റ് കൊണ്ട് നന്നാക്കി എടുക്കാം. ആദ്യം തന്നെ ചെമ്മീനിന്റെ തല ഭാഗവും വാൽഭാഗവും കൈകൊണ്ട് വലിച്ചു മാറ്റുക. അതിനുശേഷം അതിൻറെ വാലിന്റെ ഭാഗം ചെറുതായി മടക്കി കൊടുത്താൽ അതിനകത്തുള്ള.

അഴുക്ക് കളയാവുന്നതാണ് ഒരു നാര് പോലെ കാണപ്പെടുന്ന ചെമ്മീനിൻറെ വേസ്റ്റ് ചെറുതായി വലിക്കുമ്പോൾ തന്നെ പുറത്തേക്ക് വരും. ഇത്തരത്തിൽ എളുപ്പത്തിൽ മുഴുവൻ ചെമ്മീനും ക്ലീൻ ചെയ്യാം. ചില ആളുകൾ അത് കളയുന്നതിനുള്ള ബുദ്ധിമുട്ടു കാരണം പലപ്പോഴും അങ്ങനെ തന്നെ കറി വയ്ക്കാറുണ്ട്. എന്നാൽ ഇത് വയറ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുന്നതിന് കാരണമാകും ചില ആളുകൾക്ക് .

വയറുവേദന വയറിളക്കം പോലുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെടാം അതുകൊണ്ടുതന്നെ തീർച്ചയായും അത് കളഞ്ഞതിനുശേഷം മാത്രം കറി വയ്ക്കുക. ഇത് ചെയ്യുന്ന വിധം വ്യക്തമായി തന്നെ വീഡിയോയിലൂടെ കാണിക്കുന്നു. എല്ലാ വീട്ടമ്മമാർക്കും ഒരുപാട് ഉപകാരപ്രദമാകും. വീട്ടിൽ ചെമ്മീൻ വാങ്ങിക്കുന്നവർ ഉറപ്പായും ഈ ട്രിക്ക് അറിഞ്ഞിരിക്കണം കൂടുതൽ അറിയുവാനായി വീഡിയോ കാണാം.