വെള്ളത്തുണികളിലെ ഏത് കറയും പോകും, വെട്ടിത്തിളങ്ങും…

എല്ലാ വീട്ടമ്മമാർക്കും ഒരുപാട് ഉപകാരപ്രദമാകുന്ന ചില കിടിലൻ ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വെള്ളനിറത്തിലുള്ള വസ്ത്രങ്ങൾ കഴുകിയെടുക്കുക എന്നത് മിക്ക ആളുകൾക്കും തലവേദന പിടിച്ച ഒരു കാര്യമാണ്. എന്നാൽ വളരെ ഈസിയായി തന്നെ വെള്ള നിറത്തിലുള്ള വസ്ത്രങ്ങളുടെ തിളക്കം വർദ്ധിപ്പിക്കുവാനും കറകളും അഴുക്കും കളയുന്നതിനും സാധിക്കും  വെള്ള നിറത്തിലുള്ള .

   

വസ്ത്രങ്ങൾ വെളുപ്പിക്കുന്നതിനായി കല്ലിലും വാഷിംഗ് മെഷീനിലും കുറെ സമയം അലക്കേണ്ടതില്ല ഈയൊരു രീതിയിൽ കഴുകിയെടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ പുതു പുത്തൻ ആക്കുവാൻ സാധിക്കും. ഇതിനായി ആദ്യം തന്നെ ഒരു ബക്കറ്റിൽ ചെറു ചൂടുള്ള വെള്ളം എടുക്കുക. പിന്നീട് അതിലേക്ക് ആവശ്യത്തിനുള്ള സോപ്പുപൊടി കൂടി ചേർത്ത് കൊടുക്കണം  നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതുതരം .

സോപ്പുപൊടിയും ഇതിനായി ഉപയോഗിക്കാവുന്നതാണ്  പിന്നീട് അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു കൊടുക്കണം. അടുത്തതായി വെള്ളനിറത്തിലുള്ള വിനാഗിരി കൂടി ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. ബേക്കിംഗ് സോഡയും വിനാഗിരിയും കറ കളയുന്നതിനുള്ള അടിപൊളി സാധനങ്ങളാണ്. ഇവ ചേർക്കുന്നതിലൂടെ വസ്ത്രങ്ങളിലെ ദുർഗന്ധവും മാറിക്കിട്ടും  ഇതുകൂടാതെ പാല് കൂടി അതിലേക്ക് .

ചേർത്ത് കൊടുക്കുകയാണെങ്കിൽ വെള്ള വസ്ത്രത്തിന്റെ വെണ്മ ഒന്നു കൂടി വർദ്ധിക്കും. ഇവയെല്ലാം നല്ലപോലെ യോജിപ്പിച്ച് നമുക്ക് കഴുകാനുള്ള തുണി അതിലേക്ക് മുക്കി കൊടുക്കണം. പണ്ടുകാലത്ത് ഈ ഒരു രീതിയിലാണ് വെള്ള നിറത്തിലുള്ള തുണികൾ ക്ലീൻ ചെയ്തിരുന്നത്. നല്ലപോലെ കറയും അഴുക്കും കരിമ്പനും ഉള്ള തുണിയാണെങ്കിൽ കൂടുതൽ സമയം ഇതിൽ മുക്കി വയ്ക്കുക. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണൂ.