കണ്ണിനു ചുറ്റും കറുപ്പ് ഉണ്ടോ? 100% നാച്ചുറൽ ആയ ടിപ്പ്…👌

സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് പുതുതലമുറ. മുഖത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിനും കരിവാളിപ്പും കറുത്ത പാടുകളും അകറ്റുന്നതിനും നിരവധി മാർഗ്ഗങ്ങൾ ട്രൈ ചെയ്യുന്നവരാണ് മിക്ക ആളുകളും. ഇന്ന് സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും സൗന്ദര്യത്തിന് ഒരുപാട് പ്രാധാന്യം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ വിപണിയിൽ ലഭിക്കുന്ന വിവിധതരത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങിച്ചു ഉപയോഗിക്കാറുണ്ട്.

   

സൗന്ദര്യത്തിന് ഒരു വലിയ ഭീഷണി തന്നെയാണ് കണ്ണിൻറെ താഴെ വരുന്ന കറുപ്പ്. ഇതുണ്ടാകുന്നതിനുള്ള കാരണങ്ങൾ പലതാണ്, ഉറക്കമില്ലായ്മ, മാനസിക സമ്മർദ്ദം, സ്ക്രീൻ ടൈം കൂടുക എന്നിങ്ങനെ. ഈ പ്രശ്നങ്ങൾ കുറഞ്ഞാൽ തന്നെ ഒരു പരിധിവരെ കണ്ണിന് താഴെയുള്ള കറുപ്പ് കളയുവാൻ സാധിക്കും. ചില സന്ദർഭങ്ങളിൽ പാരമ്പര്യമായും ഇത്തരത്തിൽ ഉണ്ടാവാറുണ്ട്. ഇത് അകറ്റുന്നതിനായി ഒരുപാട് ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ .

ലഭ്യമാണെങ്കിലും  കെമിക്കലുകൾ അടങ്ങിയ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി നമുക്ക് ലഭ്യമാകുന്ന ഏതെങ്കിലും തരത്തിലുള്ള പഴുത്ത ഫ്രൂട്ട് എടുക്കുക. തണ്ണിമത്തൻ അല്ലെങ്കിൽ പപ്പായ ഇതിലേതെങ്കിലും കിട്ടുകയാണെങ്കിൽ അതാണ് ഏറ്റവും ഉത്തമം. ഒരു ബൗളിലേക്ക് കുറച്ചു ഫ്രൂട്ട് എടുത്തതിനുശേഷം അതിലേക്ക് കുറച്ച് അരിപ്പൊടി കൂടി ചേർത്തു കൊടുക്കണം.

പിന്നീട് നാരങ്ങയുടെ നീര് കൂടി ചേർത്തു കൊടുക്കേണ്ടത് ഉണ്ട്. അതിനുശേഷം ഈ മൂന്ന് ചേരുവകളും നല്ലപോലെ മിക്സ് ചെയ്ത് എടുക്കണം. ഒരു പേസ്റ്റ് രൂപത്തിൽ ആക്കിയതിനു ശേഷം കണ്ണിനു ചുറ്റുമായി പുരട്ടി കൊടുക്കേണ്ടതുണ്ട്. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ നാച്ചുറൽ ആയി തന്നെ കണ്ണിനു ചുറ്റുമുള്ള കറുത്ത നിറം മാറ്റാവുന്നതാണ്. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണൂ.