ഒരു പിടി ഉപ്പ് ഉണ്ടെങ്കിൽ ബാത്റൂമും ടൈൽസും വെട്ടിത്തിളങ്ങും…

നമ്മുടെ വീട്ടിലെ ബാത്റൂം എന്നും സുഗന്ധം ഉള്ളതും ക്ലീൻ ആയും ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. ഇതിനായി വിപണിയിൽ ലഭിക്കുന്ന നിരവധി ലിക്വിഡുകളും ഫ്രഷ്നറുകളും ട്രൈ ചെയ്യാറുണ്ട്. എന്നാൽ ഇനി ഇതിനായി ഒരു രൂപ പോലും മുടക്കേണ്ടതില്ല. നമുക്ക് വീട്ടിൽ തന്നെ ഈ പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്താം കൂടാതെ ഒരു കിടിലൻ ലിക്വിഡും തയ്യാറാക്കി ഉപയോഗിക്കാം.

   

ഇത് ചെയ്യുന്നതിനായി പ്രധാനമായും ഉപയോഗിക്കുന്നത് ഉപ്പാണ്. നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന ഉപ്പ് ഉപയോഗിച്ചുകൊണ്ട് വളരെ ഇഫക്റ്റീവ് ആയി ബാത്റൂം ക്ലീൻ ചെയ്ത് എടുക്കാം. ഇതിൻറെ കൂടെ സർഫും കംഫേർട്ടുമാണ് ആവശ്യമായിട്ട് വേണ്ടത്. ഈ സൊല്യൂഷൻ തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ചെറിയ പ്ലാസ്റ്റിക് ബൗൾ എടുക്കുക പിന്നീട് അതിലേക്ക് കുറച്ചു ഉപ്പ് ചേർത്തു കൊടുക്കണം.

ഉപ്പിലേക്ക് നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതെങ്കിലും സോപ്പ് പൊടിയും ആവശ്യത്തിന് ചേർത്ത് കൊടുക്കണം. അതിലേക്ക് കുറച്ച് കംഫർട്ട് ഒഴിച്ച് യോജിപ്പിച്ച് എടുക്കുക. കംഫർട്ട് ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ബാത്റൂമിന് അകത്ത് നല്ല സുഗന്ധവും ഉണ്ടാകും. ഇവ മൂന്നും നന്നായി യോജിപ്പിച്ചതിനു ശേഷം ഒരു ലിക്വിഡ് രൂപത്തിലേക്ക് മാറ്റുന്നതിനായി അതിലേക്ക് കുറച്ചു വിനാഗിരി കൂടി ചേർത്ത് .

കൊടുക്കുക ഇത് ഉപയോഗിച്ച് ബാത്റൂമിൽ അകത്തെ ടൈല് ക്ലോസറ്റ് തുടങ്ങിയവയെല്ലാം പുതു പുത്തൻ ആക്കി മാറ്റാം. അതുപോലെ ബക്കറ്റിലും കപ്പിലും പിടിച്ചിരിക്കുന്ന വഴുവഴുപ്പും മാറ്റിയെടുക്കുവാൻ സാധിക്കും. ബ്രഷ് കൊണ്ട് ഉരക്കാതെ തന്നെ ഈ പേസ്റ്റ് ഉപയോഗിച്ച് ബാത്റൂം പുതുപുത്തൻ ആക്കാൻ സാധിക്കും. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.