എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരുപാട് ടിപ്പുകൾ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ ആണിത്. നിത്യ ജീവിതത്തിലെ ജോലികൾ എളുപ്പമാക്കുവാനും കുറച്ച് സമയം കൊണ്ട് ചെയ്തു തീർക്കുവാനും ടിപ്പുകൾ വളരെയധികം ഉപകാരപ്രദമാകും. മിക്ക വീടുകളിലും വെള്ളം തിളപ്പിക്കുമ്പോൾ ദാഹശമനി ഉപയോഗിക്കാറുണ്ടാവും എന്നാൽ ഇത്തരത്തിൽ ഡയറക്ട് ആയിട്ട് ഉപയോഗിക്കുമ്പോൾ വെള്ളത്തിൽ ഒരുപാട് നാരുകളും പൊടികളും കാണപ്പെടുന്നു.
ഇത് ഒഴിവാക്കുവാനും ദാഹശമിയുടെ എല്ലാവിധ ഗുണങ്ങളും വെള്ളത്തിന് ലഭിക്കുവാനും വെള്ളം നിറത്തിലുള്ള ചെറിയ കോട്ടൻ തുണിയിൽ ദാഹശമനി ഇട്ടതിനു ശേഷം ഒരു കിഴി രൂപത്തിൽ കെട്ടിയെടുക്കുക. ഇത് വെള്ളം നല്ലപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് ഇട്ടു കൊടുത്താൽ മതിയാകും. കളർ മതി എന്ന് തോന്നുന്ന സമയത്ത് അത് എടുത്തു മാറ്റാവുന്നതാണ്. മിക്ക സ്ത്രീകൾക്കും അടുക്കളയിൽ നിൽക്കുമ്പോൾ.
പലപ്പോഴും കൈകൾ കൊള്ളാറുണ്ട് എന്നാൽ നമ്മൾ തേനും കോൾഗേറ്റ് പേസ്റ്റും എല്ലാം തേക്കാറുണ്ടെങ്കിലും ചില സമയങ്ങളിൽ അത് കുമിളകളായി മാറുന്നു. ഒരുപാട് ദിവസം വരെ അതിൻറെ അടയാളവും കയ്യിൽ ഉണ്ടാകും. നമ്മുടെ അടുക്കളയിൽ തന്നെയുള്ള ഉരുളക്കിഴങ്ങിന്റെ നീര് അതിൽ പുരട്ടിയാൽ കളർ പോവുകയും പൊള്ളിയതിന്റെ അടയാളം പോലും ഉണ്ടാവുകയില്ല.
വളരെ ഇഫക്ടീവായ ഒരു രീതിയാണിത് ചെയ്തു നോക്കിയ എല്ലാവർക്കും ഉടനടി റിസൾട്ട് ലഭിക്കും. ക്ലാവു പിടിക്കുന്ന നിലവിളക്ക് പാത്രങ്ങൾ തുടങ്ങിയവ എന്തും തന്നെ ഒട്ടും തന്നെ വെള്ളം തൊടാതെ വളരെ ഈസിയായി ക്ലീൻ ചെയ്ത് എടുക്കാം. പണ്ടുകാലത്ത് മുത്തശ്ശിമാരും അമ്മമാരും വീട്ടിൽ ചെയ്തുകൊണ്ടിരുന്ന രീതിയാണിത്. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് ഒരു വെള്ളാരം കല്ലാണ് അത് നല്ലപോലെ പൊടിച്ചെടുക്കുക. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.